ഖത്തർ ലോകകപ്പിൽ വീണ്ടും വമ്പൻ അട്ടിമറി. കോസ്റ്റോറിക്ക 4-2ന് തോൽപ്പിച്ചിട്ടും മുൻ ലോക ചാമ്പ്യൻമാരായ ജർമനി പ്രീ ക്വാർട്ടർ കാണാതെ ആദ്യം പുറത്തായപ്പോൾ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തി .പ്രീ ക്വാർട്ടറിലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോസ്റ്റോറിക്കിനെതിരെ ജയം അനിവാര്യമായിരുന്ന ജർമനി ജയം പുറത്താകാതെ ലോകകപ്പിൽ നേടിയെങ്കിലും(4-2). ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ജർമനിക്കെതിരെ രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ച് കോസ്റ്റോറിക്ക അട്ടിമറിക്കുമെന്ന് തോന്നിയെങ്കിലും മൂന്ന് ഗോൾ കൂടി മടക്കി ജർമനി വിജയം പിടിച്ചെടുത്തു. പത്താം മിനിറ്റിൽ തന്നെ സെർജ് ഗ്നാബ്രി ജർമനിക്ക് ലീഡ് നൽകിയപ്പോൾ ഗോൾമഴയാണ് ആരാധകർ പ്രതീക്ഷിച്ചത്.എന്നാൽ ആദ്യ പകുതിയിൽ ജർമനിയെ പിന്നീട് ഗോളടിക്കാൻ അനുവദിക്കാതിരുന്ന കോസ്റ്റോറിക്ക രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ യെൽസിൻ ജേഡയിലൂടെ സമനില ഗോൾ നേടി ജർമനിയെ ഞെട്ടിച്ചു. സമനില ഗോൾ നേടിയതോടെ വിജയഗോളിനായി പിന്നീട് കോസ്റ്റോറിക്കയുടെ ശ്രമം. അതിലവർ വിജയം കാണുകയും ചെയ്തു. 70-ാം മിനിറ്റിൽ യുവാൻ പാബ്ലോ വർഗാസ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജർമനി മാത്രമല്ല സ്പെയിനും ഞെട്ടി. കാരണം കോസ്റ്റോറിക്ക ജയിച്ചാൽ സ്പെയിനും പ്രീ ക്വാർട്ടറിലെത്താതെ പുറത്താവുമായിരുന്നു. എന്നാൽ മൂന്ന് മിനിറ്റിനകം കയ് ഹാവെർട്സ് സമനില ഗോൾ നേടി ജർമനിയെ ഒപ്പമെത്തിച്ചു.കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെർട്സിൻറെ രണ്ടാം ഗോളിൽ ജർമനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ് ഒരു ഗോൾ കൂടി കോസ്റ്റോറിക്കൻ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജർമനിയെ പ്രീ ക്വാർട്ടറിലെത്തിക്കാനായില്ല