Home Sports യുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് ജയം

യുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് ജയം

32
0

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ലിവർപൂളിനെതിരെ റയൽ മാഡ്രിഡിന് ജയം. ലിവർപ്പുളിന്റെ തട്ടകമായ ആൻഫീൾഡിൽ വെച്ച് നടന്ന മത്സരത്തിൽ  രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ ജയം സ്വന്തമാക്കിയത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. ലിവർപൂളിനായി കോഡി ഗാക്ക്പോയും സലയും ഓരോ ഗോൾ വീതം നേടിയപ്പോൾ റയലിനായി ബ്രസീലിയൻ യുവതാരം വിനീഷ്യനും കരീം ബെൻസേമയും രണ്ട് ഗോൾ വീതം നേടി. പ്രതിരോധ താരം എഡർ മിലിറ്റാവോയാണ് റയലിനായി ഗോൾ നേടിയ മറ്റൊരു താരം. മാർച്ച് 16 ന് റയലിന്റെ തട്ടമായ സാന്റിയാഗോ ബെർണബ്യുവിലാണ് രണ്ടാം പാദ മത്സരം അരങ്ങേറുക.

Previous articleമറിയം മാർച്ച്‌ 3ന് തിയ്യേറ്ററുകളിലേക്ക്: സംവിധായകരായി ദമ്പതികൾ
Next articleഅമേരിക്കയുമായുള്ള സ്റ്റാർട്ട് ആണവ കരാർ റഷ്യ മരവിപ്പിച്ചു