മെഴ്സിഡീസ് ഡെർബിയിൽ ലിവർപ്പുളിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ലിവർപ്പൂൾ എവർട്ടണെ തകർത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലോപ്പിന്റെ തന്ത്രങ്ങളുടെയും മോ സലയുടെ തകർപ്പൻ പ്രകടനത്തിന്റെയും ബലത്തിൽ ലിവർപ്പൂൾ വിജയവഴിയിൽ തിരിച്ചെത്തുന്ന കാഴ്ച്ചക്കാണ് ആൻഫീൾഡ് സ്റ്റേഡിയത്തെ ചുവപ്പണിയിച്ച ആരാധക കൂട്ടം സാക്ഷിയായത് . മത്സരത്തിന്റെ തുടക്കം മുതൽ കളിയിൽ സമ്പൂർണ ആധിപത്യമാണ് ലിവർപ്പൂൾ വെച്ച് പുലർത്തിയത്. 36-ാം മിനിറ്റിൽ എവർട്ടൺ ലഭിച്ച കോർണറിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത് ലിവർപ്പൂൾ നടത്തിയ ഒരു മിന്നൽ കൗണ്ടർ അറ്റാക്ക് . സൂപ്പർ താരം ഡാർവിൻ ന്യൂനെസിൽ നിന്ന് ഒരു സുന്ദരമായ പാസ് നേരെ മോ സലായുടെ കാലുകളിലേക്ക് . മോ സലയുടെ ഫസ്റ്റ് ടച്ച് ഷോട്ട് എവർട്ടൺ ഗോൾകീപ്പർ ജോർഡാൻ പിക്ക് ഫോർഡിനെയും മറികടന്ന് ഗോൾ വല ചുംബിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡച്ച് ഇന്റർനാഷണൽ കോഡി ഗാക്‌പോയുടെ മികച്ച ഫിനിഷിലൂടെ ലിവർപൂൾ അവരുടെ ലീഡ് ഇരട്ടിയാക്കി. ക്ലബ്ബിനായുള്ള കോഡി ഗാക്ക് പോയുടെ ആദ്യ ഗോളായിരുന്നു ഇത്. ലിവർപൂളിൽ ചേർന്നതിന് ശേഷം വലിയ വിമർശനങ്ങൾ നേരിടുന്ന താരത്തിന് ഈ ഗോൾ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്താനുള്ള ആത്മവിശ്വാസം നൽകും നിലവിൽ 21 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി 9-ാം സ്ഥാനത്താണ് ലിവർപൂൾ. റിലഗേഷൻ സോണിലുള്ള എവർട്ടൺ 18 പോയിന്റുമായി 18-ാം സ്ഥാനത്താണുള്ളത്. ശനിയാഴ്ച്ച ന്യൂകാസിലുമായാണ് ലീഗിലെ ലിവർ പ്പൂളിന്റെ ലീഗിലെ അടുത്ത മത്സരം