ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഖത്തർ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ ധാരണയാകുമെ റിപ്പോർട്ട് . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിക്ഷേപം നടത്താൻ ഖത്തറിന് താൽപ്പര്യമുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും പിന്നീട് ലിവർപൂളിന്റെയും പേരുകൾ ഉയർന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ റഡാറിലെ പുതിയ ക്ലബെന്നാണ് സൂചന. 2011 ൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റ ഡിനെ സ്വന്തമാക്കാൻ ഖത്തർ ശ്രമം നടത്തിയിരുന്നു. മുൻ ക്ലബ് ഉടമകളായ ഗ്ലേസർ കുടുംബം ഓഹരി കൈമാറ്റത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 6 ബില്യൺ ഡോളർ കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം. ഇതോടൊപ്പം ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ് പുതുക്കി പണിയാനും പദ്ധതിയുണ്ട്. എന്നാൽ ഭാഗികമായി ഓഹരി ലഭിക്കുന്നതിന് പകരം ക്ലബിന്റെ പൂർണ ഉടമസ്ഥതയാണ് ഖത്തറിന് താൽപ്പര്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ
ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് തയ്യാറായിട്ടില്ല