Home Sports ബോർഡർ ഗവാസ്കർ ട്രോഫി: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ബോർഡർ ഗവാസ്കർ ട്രോഫി: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

43
0

ബോർഡർ ഗവാസ്കർ ട്രോഫി രണ്ടാം ടെസ്റിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം, ആറുവിക്കറ്റിനാണ് ഇന്ത്യ ഒാസ്ട്രേലിയയെ തോൽപ്പിച്ചത്, 10 വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയാണ് വിജയത്തിലേക്കെത്തിച്ചത്. രണ്ടാം ഇന്നിംഗിസിലെ ഏ‍ഴു വിക്കറ്റുകളടക്കം ജഡേജ കൊയ്ത 10 വിക്കറ്റുകള്‍, ബാറ്റു കൊണ്ടും ബോളുകൊണ്ടും അശ്വിന്റെ പോരാട്ടവീര്യം , നാഗ്പൂരിലെ തകർപ്പൻ വിജയവുമായെത്തിയ രോഹിത്തിനും സംഘത്തിനും ദില്ലിയിലും തുടർവിജയം. ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ബൗളർമാരുടെ സ്പിൻ കെണിയിൽ വീ‍ഴുകയായിരുന്നു ആസ്ട്രേലിയ. ആദ്യ ഇന്നിംഗസിലെ 1 റണ്‍സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ട്രാവിസ് ഹെഡിന്റെയും ലബുഷെയിനിന്റെയും കരുത്തിൽ ഭേദപ്പെട്ട സ്കോറിലേക്കു നീങ്ങവെയാണ് ജഡേജ-അശ്വിൻ സഖ്യം വീണ്ടും വില്ലനായെത്തുന്നത്, ഒാസിസിന്റെ 10 വിക്കറ്റുകളും ഉച്ചഭക്ഷണത്തിനു മുൻപ് ഇരുവരും പി‍ഴുതെടുത്തു, 5 ബൗള്‍ഡ് അടക്കമായിരുന്നു ജഡേജയുടെ 7 വിക്കറ്റ് പ്രകടനം,  115 റണ്‍സെന്ന ലക്ഷ്യത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു, ഉപനായകൻ കെ എൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും കോഹ്ലിയും ശിഖർ ഭരതും ചേർന്ന് വിജയത്തിലേക്ക് നയിച്ചു, രണ്ട് ടെസ്റ്റും ജയിച്ചതോടെ ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി. ശേഷിക്കുന്ന രണ്ട് ടെസ്റ്റും ഓസീസ് ജയിച്ചാല്‍ പോലും പരമ്പര സമനിലയിലാകും. അപ്പോഴും നിലവിലെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യ ട്രോഫി നിലനിര്‍ത്തും.

Previous articleജസ്‌ന തിരോധന കേസ്‌: നിർണായക വഴിത്തിരിവിലേക്ക്
Next articleലാലീഗ ലീഗ്: റയൽ മാഡ്രിഡിന് ജയം