Home Sports ഫൈനൽ പോരാട്ടം: അർജന്റീനയ്ക്ക് കരുത്ത് പകരാൻ സെർജിയോ അഗ്വേറോ അടക്കമുള്ള താരങ്ങൾ

ഫൈനൽ പോരാട്ടം: അർജന്റീനയ്ക്ക് കരുത്ത് പകരാൻ സെർജിയോ അഗ്വേറോ അടക്കമുള്ള താരങ്ങൾ

25
0

ഫൈനൽ പോരാട്ടത്തിന് കരുത്ത് പകരാൻ അർജന്റീനൻ ക്യംപിൽ സെർജിയോ അഗ്വേറോ അടക്കമുള്ള താരങ്ങൾ. അർജന്റീനൻ ഫുട്ബോൾ അസോസിയേഷനാണ് താരങ്ങളെയെത്തിക്കാൻ മുൻ കയ്യെടുത്തത്
ഖത്തർ ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്ന അർജന്റീനൻ ടീം അംഗങ്ങൾക്ക് കരുത്തായി ടീമിൽ മുൻ  താരങ്ങളും . താരങ്ങൾക്ക് മാനസികമായി കരുത്തുപകരാനാണ് സ്ക്വാഡിൽ താരങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ . സെർജിയോ അഗ്വേറെയാണ് അവരിൽ പ്രധാനി . ഖത്തൽ ലോകകപ്പ് മത്സരങ്ങളിലുട നീളം അർജന്റീനയുടെ ഏറ്റവും വലിയ ആരാധകനായി അഗ്വേറോ സ്റ്റേഡിയങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഫൈനൽ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുന്ന ടീമംഗങ്ങളുടെ പരിശീലനത്തിലും അഗ്വേറോ ഒപ്പമുണ്ട്. അർജന്റീനൻ ടീമിന്റെ ഫുൾ കിറ്റിലാണ് താരം പരിശാലനത്തിന് അറങ്ങിയതെന്നും ശ്രദ്ധേയം . പരിശീലനത്തിനിടെ താരം ഗോൾ നേടുന്നത് അർജന്റീനയുടെ പ്രതിരോധ താരം ഒട്ടമെന്റി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഷെയർ ചെയ്തിരുന്നു.കോച്ച് സക്ലലോണിയോടൊപ്പം സംഭാഷണത്തിൽ ഏർപ്പെടുന്ന അഗ്വേറോയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മെസിയുടെ ഉറ്റ സുഹൃത്താണ ് അഗ്വേറോ . അഗ്വേറോ ഇല്ലാത്തതിനാൽ മെസി തന്റെ റൂം മറ്റാരിമായും ഷെയർ ചെയ്തിരുന്നില്ല. അഗ്വേറോ എത്തിയതോടു കൂടി മെസിയുടെ കൂടെ റൂം ഷെയർ ചെയ്യുന്നത് അഗ്വേറോ ആണെന്നാണ് അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫുട്ബോളിൽ നിന്നും വിരമിച്ചതിന്റെ ഒന്നാം വാർഷികത്തിലാണ് അഗ്വേറോ ഇപ്പോൾ സ്വന്തം ടീമിനോപ്പം എത്തി.യിരിക്കുന്നത് .ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടർന്ന് 2021 ഡിസംബർ 15നാണ് അഗ്വേറോ ഫുട്ബോളിൽ നിന്നും തന്റെ 33-ം വയസ്സിൽ പൂർണമായും വിരമിച്ചത്.2006 മുതല്‍ 2021 വരെ നീണ്ട രാജ്യാന്തര കരിയറിനിടെ 101 മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ സെര്‍ജിയൊ അഗ്വേറോ കളത്തില്‍ ഇറങ്ങി 41 രാജ്യാന്തര ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാതെ പോയ താരങ്ങളായ നിക്കോളാസ് ഗോൺസാലസ് ,ജിയോവാനി ലോ സെൽസോ തുടങ്ങിയ താരങ്ങളേയും അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ ക്യാംപിലേക്ക് ക്ഷണിച്ചിരുന്നു,.ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന അർജന്റീനൻ ടീമംഗങ്ങൾക്ക് ഇവരുടെ സാന്നിധ്യം സഹായകമാവുെമന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. 36 വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമിടാൻ ഉറച്ചാണ് അർജന്റീന ഇന്ന് കളത്തിലിറങ്ങുന്നത്.

Previous articleമ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കും: ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു
Next articleനാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ ‘മോര്‍മുഗാവോ’ ഇന്ന് കമ്മിഷന്‍ ചെയ്യും