പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈര്റഡ് തകർത്തത്. പ്രീമിയർ ലീഗിലെ സുവർണകാലത്തെ ഒാർമിപ്പിക്കുകയാണ് ടെൻഹാഗിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്നലെ ഒാള്‍ഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മുൻചാമ്പ്യൻമാരെ യുണൈറ്റഡ് തകർത്തു വിട്ടത് എതിരില്ലാത്ത 3 ഗോളുകള്‍ക്കായിരുന്നു, ഇരട്ട ഗോളുകളുമായി മാർക്കസ് റാഷ്ഫോർഡ് ഗോള്‍ വേട്ട തുടർന്നപ്പോള്‍ ജേഡൻ സാഞ്ചോയുടേതായിരുന്നു മൂന്നാം ഗോള്‍. രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കി പോർച്ചുഗീസ് സൂപ്പർതാരം ബ്രൂണോയും കളം നിറഞ്ഞപ്പോള്‍ ലെസ്റ്റർ കളത്തിൽ നിഷ്പ്രഭമായി. വിജയത്തോടെ 24 കളികളിൽ നിന്ന് 49 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ് , 54 പോയിന്റുമായി ആഴ്സണലും 52 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയുമാണ് ലീഗിൽ ഒന്ന് രണ്ട് സ്ഥാനങ്ങളിൽ.