Home Sports ഖത്തർ ലോകകപ്പ്: സ്വർണ കപ്പിനായുള്ള കലാശപോരാട്ടം നാളെ

ഖത്തർ ലോകകപ്പ്: സ്വർണ കപ്പിനായുള്ള കലാശപോരാട്ടം നാളെ

29
0

ഖത്തർ ലോകകപ്പിലെ , കലാശപ്പോരാട്ടത്തിൽ അര്ജന്റീന ഫ്രാൻസിനെ നേരിടും. ലോകത്തിന്റെ ഹൃദയവും തുടിപ്പും ഒരു പന്തിനു പിന്നാലെയോടിയ 62  പോരാട്ടങ്ങൾ, ആരാധകരുടെ പ്രിയ താരങ്ങളും ടീമുകളും പോരാടി വീണ മണ്ണിൽ രണ്ടു ടീമുകൾ ലോക കിരീടത്തിനായി കൊമ്പ് കോർക്കും , ലുസൈലിലെ പോരാട്ട ഭൂമിയിൽ ആരാധകരുടെ പ്രിയപ്പെട്ട അർജന്റീനയ്ക്ക് ഫ്രാൻസാണ് എതിരാളികൾ. ചാമ്പ്യൻപട്ടം നില നിർത്താനിറങ്ങുന്ന ഫ്രാൻസിന് നായകൻ മെസ്സിക്കായി സ്വപനതുല്യമായ പോരാട്ടം നയിക്കുന്ന ആൽബി സെലെസ്റ്റകൾ കടുത്ത എതിരാളികൾ തന്നെയാകും. ഇന്ത്യൻ സമയം 8 .30 ന് ലുസൈൽ പുതു ചാമ്പ്യമാർക്കായി കാതോർക്കും. ടൂർണമെന്റിൽ അപരാജിത കുതിപ്പുമായി എത്തിയ മൊറോക്കോ സെമിയിൽ ഫ്രാൻസിന് മുന്നിൽ പൊരുതി വീഴുകയായിരുന്നു, എന്നാൽ നായകൻ ലൂക്കയുടെ അവസാന ലോകകപ്പ് മത്സരം അവസ്മരണീയമാക്കാനിറങ്ങുന്ന ക്രൊയേഷ്യയ്ക്ക് അഭിമാന പോരാട്ടം കൂടിയാകും ഇത്.

Previous articleഖത്തർ ലോകകപ്പ്: ഫൈനൽ പോരാട്ടം നിയന്ത്രിക്കുക റഫറീ സൈമണ്‍ മാര്‍ച്ചിനിയക്
Next articleഖത്തർ ലോകകപ്പ്: കലാശപോരിന് മണിക്കൂറുകൾ മാത്രം ബാക്കി