ഖത്തർ ലോകക്കപ്പിൽ ലാഫൂരിയ റോജയുടെ പോരാളികൾ നാളെ ഇറങ്ങും.. ആദ്യ മത്സരത്തിന് ഇറങ്ങുന്ന സ്പെയിനിന്റെ എതിരാളികൾ കെയ്ലർ നവാസിന്റെ കോസ്റ്ററിക്കയാണ്. രാത്രി 9:30 ന് അൽ തുമാമ പരിശീലനത്തിലാണ് മത്സരം.ബുസ്ക്വറ്റ്സ് ക്യാപ്റ്റനായ ടീമിൽ ബാഴ്സലോണയുടെ യുവ താരങ്ങളായ പെഡ്രിയും ഗാവിയുമാണ് പരിശീലകൻ ലൂയീസ് എൻറീക്വേയുടെ തന്ത്രങ്ങൾക്ക് കരുത്ത് പകരുക. മുന്നേറ്റ നിരയിൽ അൻസു ഫാത്തിയിലും റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര താരം അസ്സൻസിയോയിലുമാണ് ലാ ഫൂറിയ റോജയുടെ ആരാധകർ പ്രതീക്ഷ വെക്കുന്നത്. സീസണിൽ ഉടനീളം പരിക്ക് വലച്ച അൻസു ഫാത്തി ഫോമിലേക്ക് വരികയാണെങ്കിൽ ഖത്തർ ലോകക്കപ്പ് സ്പാനിഷ് കാളപ്പോരുകളുടെ തേരോട്ടത്തിന് വേദിയാകും.മുന്നേറ്റത്തിൽ മൊറാട്ടയും ബിൽബാവോയുടെ നീക്കോ വില്യംസുമാണ് സ്പെയിൻ നിരയിലെ മറ്റ് പ്രധാന പ്രതീക്ഷ താരങ്ങൾ….പ്രതിനിധി നിരയിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡിൽ വിങ് ബാക്കായ കാർവാഹാളിലും ജോർഡി ആൽബത്തിലും. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ഡിഗിയയുടെ അഭാവത്തിൽ ഗോൾ വലക്ക് അത്ലറ്റിക്കോ ബിൽബാവോയുടെ താരം ഉനായി സിമിയോൺ ആയിരിക്കും ലാ ഫൂറിയ റോജയുടെ ലോകക്കപ്പ് സ്വപ്നങ്ങൾക്ക് കരുത്ത് പകരുക. .. റയൽ മാഡ്രിസ് ഇതിഹാസവും നിലവിൽ പി എസ്ജിയുടെ ഗോൾ കീപ്പറായ കെയ്ലർ നവാസിലാണ് കോസ്റ്ററിക്കയുടെ പ്രതീക്ഷ മുഴുവൻ.