ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ മോറാട്ടയിലൂടെ സ്പെയിൻ ആണ് ആദ്യം ലീഡ് എടുത്തത്.എന്നാൽ 83 ആം മിനിറ്റിൽ ഫൾക്കറൂജിലൂടെ ജർമനി ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ ജർമനിയുടെ പ്രീ ക്വാർട്ടർ സാധ്യത ഇതോടെ തുലാസിലായി. ജർമനിക്ക് ഇനി മുന്നോട്ട് പോണെങ്കിൽ ബാക്കിയുള്ള കളിയിൽ ജയിച്ചാൽ മാത്രം പോരാ മറ്റുള്ള ടീമുകളുടെ മത്സര ഫലം കൂടി നോക്കേണ്ടി വരും.