Home Sports ഖത്തർ ലോകകപ്പ്: വമ്പൻ ടീമുകൾക്ക് ഇന്ന് സൗഹൃദ മത്സരങ്ങൾ

ഖത്തർ ലോകകപ്പ്: വമ്പൻ ടീമുകൾക്ക് ഇന്ന് സൗഹൃദ മത്സരങ്ങൾ

40
0

ലോകകപ്പിന് മുന്നോടിയായി വമ്പൻ ടീമുകൾക്ക് ഇന്ന് സൗഹൃദ മത്സരങ്ങൾ. ജർമനി,അർജന്റീന ടീമുകൾ സൗഹൃദ മത്സരങ്ങൾക്കിറങ്ങും.
വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങൾ എല്ലാവരും ടീമിനൊപ്പം ചേർന്നതോടെ സൗഹൃദമത്സരത്തിലൂടെ ടീമിനെ ഇണക്കിയെടുക്കുന്ന പരിശീലനത്തിലാണ് ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ പരിശീലകരെല്ലാം. രാത്രി 9 മണിക്ക് നടക്കുന്ന മത്സരത്തിൽ യു ഇയാണ് മെസിപ്പടയുടെ എതിരാളി. ലോകകപ്പിനുമുമ്പുള്ള അർജന്റീനയുടെ അവസാനമത്സരം കൂടിയാണിത്. പ്രധാന താരങ്ങളെല്ലാം മത്സരത്തിനിറങ്ങും. മികച്ച പരിശീലനമാണ് ഇതിലൂടെ ടീം നയിക്കുന്നത്. സെപ്റ്റംബറിൽ നടന്ന സൗഹൃദമത്സരത്തിൽ അർജന്റീന ഹോണ്ടുറാസിനെ കാൽഡസൻ ഗോളിന് പരാജയപ്പെടുത്തി.മത്സരത്തിൽ ലയണൽ മെസി രണ്ടു ഗോൾ നേടിയിരുന്നു. ഏറ്റവും ഒടുവിലായി നടന്ന സൗഹൃദമത്സരത്തിൽ വെനസ്വേലയോട് മറുപടിയില്ലാത്ത നാലു ഗോളിന് യു എ ഈ പരാജയപ്പെട്ടിരുന്നു. കായിയോ,റമദാൻ,അൽ മാസ്മി,അൽ അഹ്ബാബി നിർമ്മാണ യു എ ഇയുടെ പ്രധാന താരങ്ങൾ. തുടർച്ചയായി 35 മത്സരങ്ങളിൽ തോൽവിയറിയാത്ത ആൽബിസെലസ്റ്റുകളുടെ ലക്ഷ്യം തകർപ്പൻ ജയമാണ്. അതേസമയം മുൻ ചാമ്പ്യന്മാരായ ജർമനി ഇന്ന് ഒമാനെ നേരിടും. രാത്രി 10:30 ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. കിരീടം തിരിച്ചു പിടിക്കാൻ ഉറച്ചാണ് ജർമൻ ടീമിന്റെ പടയൊരുക്കം. ശക്തമായ ടീമിനെയാണ് ലോകകപ്പിൽ ഹാൻസി ഫ്ലിക്കിന്റെ സംഘം അണിനിരത്തുന്നത്. ഒമാന്റെ ഗോൾ വല നിറച്ച് സൗഹൃദ മത്സരം ഗംഭീരമാക്കാൻ ഉള്ള ഒരുക്കത്തിലാണ് ജർമൻ പട. മറ്റ് മത്സരങ്ങളിൽ പോളണ്ട് ചിലിയെയും മെക്സിക്കോ സ്വീഡനെയും നേരിടും.

Previous articleസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്
Next articleവായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി എസ്ബിഐ