Home Sports ഖത്തർ ലോകകപ്പ്: രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കൊയെ നേരിടും

ഖത്തർ ലോകകപ്പ്: രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കൊയെ നേരിടും

29
0

ഖത്തർ ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസ് മൊറോക്കൊയെ നേരിടും, അൽ ബൈത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12 30 നാണ്. ചാമ്പ്യൻ പട്ടം നിലനിർത്താനുള്ള പോരാട്ടത്തിന് ഫ്രഞ്ച് പടയും പുതു ചരിത്രം കുറിക്കാനുള്ള തേരോട്ടത്തിൽ മൊറോക്കോയും അണിനിരക്കുമ്പോൾ അൽ ബൈത്തിൽ തീപാറുമെന്നുറപ്പ്, ടൂര്ണമെന്റിലുടനീളം ഏറ്റവും സ്ഥിരതയോടെ അണിനിരന്ന മൊറോക്കോ പ്രതിരോധത്തിന്റെ കെട്ടുറപ്പിലാണ് സെമിയിലേക്ക് കുതിച്ചത്, ഒരു ഗോൾ അടിച്ച ശേഷം പേരു കേട്ട പോർച്ചുഗൽ മുന്നേറ്റത്തിന്റെ മുനയൊടിച്ചത് നായകൻ സയാസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയാണ്. മികച്ച ഫോമിലുള്ള യാസിൻ ബോനോ ഗോൾ വല കാക്കാൻ എത്തുമ്പോൾ സുശക്തമാണ് മൊറോക്കോ. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ഇത്തവണയും ഊർജ്ജവും വേഗവും കിലിയൻ എംബാപ്പെ എന്ന യുവ താരം തന്നെയാണ്, മുന്നേറ്റത്തിൽ ഗ്രീസ്‌മാനും ചൗവമേനിയും ചേരുമ്പോൾ മൊറോക്കോയ്ക്ക് കാര്യങ്ങൾ കഠിനമാകും. പ്രതിരോധ കോട്ടകെട്ടാൻ വരാനെയും ഹെർണാഡസിനെയുമാണ് ഫ്രാൻസ് നിയോഗിക്കുക, ഹക്കിം സിഎച്ചിനെ പോലെ  വേഗമേറിയ താരങ്ങളടങ്ങിയ മോർറോക്കന് മുന്നേറ്റം പരീക്ഷിക്കുക ഗോളിയും നായകനുമായ ഹ്യൂഗോ ലോറിസിനെ കൂടിയാകും. അൽ ബൈത്തിൽ മൊറോക്കോയുടെ കുതിപ്പിന് തടയിടാൻ ഫ്രഞ്ച് പടയ്ക്കാകുമോയെന്നറിയാൻ മണിക്കൂറുകൾ മാത്രം

Previous articleഖത്തർ ലോകകപ്പ്: ക്രോയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിലേക്ക്
Next articleഖത്തർ ലോകകപ്പ്: ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി ലയണൽ മെസി