Home Sports ഖത്തർ ലോകകപ്പ്: ഫ്രാൻസ് അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പ്: ഫ്രാൻസ് അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു

76
0
ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡിൻ പ്രഖ്യാപിച്ചു. പരിശീലകൻ ദിദിയെ ദേശാമ്പ്സ് ആണ് പട്ടിക പുറത്തുവിട്ടത്. വെയിൽസ് ടീമും അന്തിമ പട്ടിക പ്രഖ്യാപിച്ചു. കിരീടം നിലനിർത്താനൊരുങ്ങുന്ന നീലപ്പടയിൽ വമ്പൻ താരങ്ങൾ ഏറെയുണ്ട്. കരിം ബെൻസേമയും കിലിയൻ എംബാപ്പെയും ഗ്രീസ്മാനും കോമാനും ഡെംബലെയും ജിറൂഡും അടങ്ങുന്ന ആരും കൊതിക്കുന്ന അഡാറ് മുന്നേറ്റ നിരയാണ് ലെസ് ബ്ലൂസിനുള്ളത്. കമവിംഗ, ചൗമനി, ഗുണ്ടോസി, റാബിയറ്റ് തുടങ്ങിയവരാണ് പോഗ്ബയും കാന്റെയും ഇല്ലാത്ത മധ്യനിരക്ക് കരുത്തേകുക. വരാനെ, ജൂൾസ് കുണ്ടേ, പവാർഡ്, ഹെർണാണ്ടസ്, സാലിബ പ്രതിരോധത്തിൽ കോട്ട കെട്ടുക. സൂപ്പർ ഗോളി ഹ്യൂഗോ ലോറിസാണ് ചാമ്പ്യന്മാരുടെ വല കാക്കുക.
25 അംഗ സ്ക്വാഡിനെയാണ് ദിദിയെ ദേശാമ്പ്സ് പ്രഖ്യാപിച്ചത്. ഫ്രാൻസ് ഇക്കുറി കിരീടത്തിൽ മുത്തമിട്ടാൽ തുടർച്ചയായി 2 ലോകകപ്പ് കിരീടം നേടിയ ടീമെന്ന ബ്രസീലിന്റെ 60 വർഷം പഴക്കമുള്ള ചരിത്ര റെക്കോർഡിനൊപ്പം എത്തും. ഗ്രൂപ്പ് ഡിയിൽ 22 ഓസ്ട്രേലിയക്കെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. 26 അംഗ അന്തിമ സ്ക്വാഡിനെയാണ് വെയിൽസ് പരിശീലകൻ റോബർട്ട് പേജ് പ്രഖ്യാപിച്ചത്. പരുക്ക് ഭേദമായിട്ടില്ലെങ്കിലും മധ്യനിര താരം ജോ അലനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ താരം ഗാരെത്ത് ബെയ്ൽ, ആരോൺ റാംസെ, ഏതൻ അമ്പാട്, കോണാർ റോബർട്സ് ടീമിലെ പ്രമുഖ താരങ്ങൾ. പരിചയസമ്പത്തും യുവത്വവും ഒത്തുചേർന്നതാണ് റോബർട്ട് പേജിന്റെ ടീം. ഗ്രൂപ്പ് ബിയിൽ 21 ന് അമേരിക്കക്കെതിരെയാണ് വെയിൽസിന്റെ ആദ്യ മത്സരം.
Previous articleഖത്തർ ലോകകപ്പ്: 26അംഗ സെനഗൽ ടീമിനെ പ്രഖ്യാപിച്ചു
Next articleസംസ്ഥാനത്ത് 2.71 കോടിയിലേറെ വോട്ടർമാർ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു