Home Sports ഖത്തർ ലോകകപ്പ്: ഫ്രാൻസിന് ആദ്യ മത്സരം നാളെ

ഖത്തർ ലോകകപ്പ്: ഫ്രാൻസിന് ആദ്യ മത്സരം നാളെ

35
0

ലോകകപ്പിൽ നാളെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ആദ്യ മത്സരം. ഡി ഗ്രൂപ്പിൽ ഓസ്ട്രേലിയയാണ് ഫ്രഞ്ച് പടയുടെ എതിരാളി. രാത്രി 12:30 ന് അൽ ജനൌബ് സ്റ്റേഡിയത്തിലാണ് പോരാട്ടം.ലോകോത്തര താരങ്ങളെ കൊണ്ട് നിബിഡമാണ് ലോക ചാമ്പ്യന്മാരായ നീലപ്പട. പരുക്ക് ഭേദമാകാതെ ബെൻസേമ ടീം വിട്ടെങ്കിലും കിലിയൻ എംബാപ്പെ , അൻടോയിൻ ഗ്രീസ്മാൻ , ഒലിവർ ജിറൂഡ് തുടങ്ങി വമ്പൻ താരങ്ങൾ ഏറെ ഉണ്ട് ടീമിൽ. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരനായ തിയറി ഒൻറിയുടെ റെക്കോർഡ് മറികടക്കാൻ ജിറൂഡിന് വേണ്ടത് 2 ഗോൾ മാത്രം. ദിദിയെ ദെഷാംപ്സ് പരിശീലകനായ ടീമിന്റെ ലക്ഷ്യം കിരീടം നിലനിർത്തുക മാത്രമാണ്. അതേസമയം 2002 ലെ ലോകകപ്പിൽ ഫ്രഞ്ച് പടയെ അട്ടിമറിച്ച സെനഗൽ ടീമിനെ മാതൃകയാക്കിയാണ് സോക്കറൂസിന്റെ ഒരുക്കം.2006 ൽ പ്രീക്വാർട്ടറിൽ കടന്നതാണ് ഗ്രഹാം അർനോൾഡ് പരിശീലകനായ ഓസ്ട്രേലിയൻ ടീമിന്റെ മികച്ച നേട്ടം. ജേസൺ കമ്മിങ്സ് , ആരോൺ മൂയി , അവെർ മാബിൽ എന്നിവരാണ് ടീമിലെ മറ്റ് പ്രധാനികൾ. ഫ്രഞ്ച് പടയോട്ടത്തെ പ്രതിരോധിക്കാൻ സോക്കറൂസിന്റെ പോരാട്ടവീര്യത്തിന് സാധിക്കുമോയെന്നാണ് കാൽപന്ത് കളി പ്രേമികൾ ഉറ്റുനോക്കുന്നത്

Previous articleസിബിഎസ്ഇ പത്ത്, 12 പരീക്ഷ; ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍
Next articleസിൽവർ ലൈൻ: പഠനങ്ങൾ പൂർത്തിയാകുന്നു