ഖത്തർ ലോകകപ്പിനുള്ള ഫൈനൽ സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി ഈ മാസം 14ന് . ഏറെ ആരാധക പിന്തുണ ഉള്ള അർജന്റീന, ബ്രസീൽ ടീമുകൾ ഇതുവരെ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല. 8 മനോഹരമായ സ്റ്റേഡിയങ്ങൾ ഖത്തറിൽ പൂർണമായും തയ്യാറായിക്കഴിഞ്ഞു.ജപ്പാൻ, കോസ്റ്റാറിക്ക, ടീമുകൾ26 അംഗ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഖത്തർ ലോകകപ്പിനായി അവസാന വട്ട പരിശീലനത്തിരക്കിലാണ്. ലയണൽ സ്കലോണിയുടെ അർജന്റീന ലോകകപ്പിനുള്ള അന്തിമ സ്ക്വാഡിനെ ഈ മാസം 14 ന് പ്രഖ്യാപിക്കും. യു.എ.ഇ ക്കെതിരെ ഈ മാസം 16 ന് അബുദാബിയിലാണ് മെസ്സിപ്പടയുടെ അവസാന സൌഹൃദ മത്സരം. ടിറ്റോയുടെ ബ്രസീൽ നവംബർ 7 നാണ് അന്തിമ സ്ക്വാഡിന്റെ പട്ടിക പുറത്തുവിടുക. ദിദിയെ ദെഷാംപ്സിന്റെ ഫ്രാൻസ് ഈ മാസം 9 നും ലൂയി വാൻഗാലിന്റെ നെതർലണ്ട്സ് ഈ മാസം 11 നും ഗാരെത് സൌത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് ഈ മാസം 10 നും 26 അംഗ സ്ക്വാഡിന്റെ പട്ടിക പ്രഖ്യാപിക്കും. ബെൽജിയം, പോർച്ചുഗൽ ടീമുകൾ ഈ മാസം 10 നും മുൻ ലോക ചാമ്പ്യന്മാരായ ജർമനി,സ്പെയിൻ ടീമുകൾ ഈ മാസം 11 നും അന്തിമ ലിസ്റ്റ് ഫിഫക്ക് മുമ്പാകെ സമർപ്പിക്കും. ഈ മാസം 15 ന് ഫിഫ 32 ടീമുകളുടെയും അന്തിമ സ്ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.