Home Sports ഖത്തർ ലോകകപ്പ്: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻസ് ഇന്നിറങ്ങും

ഖത്തർ ലോകകപ്പ്: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻസ് ഇന്നിറങ്ങും

33
0

ഖത്തർ ലോകകപ്പിലെ കന്നി പ്രീക്വാർട്ടർ മത്സരത്തിന് ഇന്ന് തുടക്കമാകുമ്പോൾ ആത്മവിശ്വാസത്തോടെയാണ് നെതർലൻസ് ഇറങ്ങുന്നത്,. കഴിഞ്ഞ മൂന്നു മത്സരത്തിലും ടീമിനായി വലക്കുലുക്കിയ കോഡി ഗാക്പോയാണ് ടീമിന്‍റെ പ്രതീക്ഷ.
ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ ഏഴ് പോയന്‍റുമായി ഒന്നാം സ്ഥാനക്കാരായാണ് നെതർലാൻ്റ്സ് പ്രിക്വാർട്ടറിലേക്ക് എത്തുന്നത്. രണ്ടു വിജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. ആദ്യമത്സരത്തിൽ ആഫ്രീക്കൻ ചാമ്പ്യൻമാരായ സെനഗലിന് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽവി സമ്മാനിച്ചാണ് ഖത്തർ ലോകകപ്പിലെ തുടക്കം. രണ്ടാം മത്സരത്തിൽ ഇക്വഡോറുമായി സമനില വഴങ്ങി. മത്സരം സമനിലയിൽ കലാശിച്ചതോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെ 15 മത്സരങ്ങളെന്ന റെക്കോർഡ് നേട്ടവും നെതർനൻഡ്സ് സ്വന്തമാക്കി.
പിന്നീട് ആതിഥേയരുമായുള്ള ഏറ്റുമുട്ടലില്‍ ഖത്തറിനെ നിലംപരിശാക്കിയാണ് നെതർലാന്‍റ്സ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. തുടർച്ചയായ മൂന്നാംകളിയിലും എതിരാളിയുടെ വലകുലുക്കി ഡച്ച്‌ പടയെ പ്രീ ക്വാർട്ടറിലേക്കുയർത്താൻ മുഖ്യപങ്കുവഹിച്ച, ഇരുപത്തിമൂന്നുകാരനായ കോഡി ഗാക്പോയിലാണ് ടീമിന്‍റെ പ്രിതീക്ഷ. എട്ടരവർഷത്തെ ഇടവേള കഴിഞ്ഞ്‌ ലോകവേദിയിലെ മടങ്ങിവരവിൽ നെതർലൻഡ്‌സ്‌ ഒളിപ്പിച്ചുവച്ച അത്ഭുതമാണ് കോഡി ഗാക്പോ. കന്നി ലോകകപ്പിൽ ആദ്യ മൂന്ന്‌ കളിയിലും ഗോളടിക്കുന്ന ആദ്യ ഡച്ചുകാരൻ കൂടിയാണ് ഗാക്പോ. എല്ലാം വഴങ്ങുമെന്നും സർവസജ്ജനാണെന്നും പ്രഖ്യാപിച്ചാണ്‌ ഗാക്‌പോ നോക്കൗട്ടിനായി ബൂട്ട്‌ കെട്ടുന്നത്‌. ഡേവി ക്ലാസൻ, ഫ്രെങ്കി ഡി ജോങ് എന്നിവരും ടീമിന്‍റെ മറ്റു പ്രതീക്ഷകളാണ്. 2010 ലോകകപ്പില്‍ രണ്ടാം സ്ഥാനവും ബ്രസീല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനവും നേടിയ നെതര്‍ലന്‍ഡ്സിന് കഴിഞ്ഞ റഷ്യ ലോകകപ്പിന് യോഗ്യതനേടാന്‍ പോലുമായിരുന്നില്ല. ആ കുറവുകൾ പരിഹരിച്ച തന്നെയാകും ടീമിന്‍റെ വരവ്

Previous articleഗവർണർറുടെ വിമാനയാത്ര: ലക്ഷങ്ങൾ ചിലവാക്കുന്നതിന്റെ രേഖകൾ പുറത്ത്
Next articleറോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം: ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്