ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാഘോഷിക്കുക പുതിയ സ്റ്റൈലിലായിരിക്കും. പോർച്ചുഗൽ താരത്തിന്റെ പുതിയ ഗോളാഘോഷം ആരാധകർ വൈറലായിക്കഴിഞ്ഞു. കൈകൾ നെഞ്ചിൽ വച്ച് കണ്ണുകൾ അടച്ച് ശാന്തനായി നിൽക്കുന്നതാണ് റോണോയുടെ ഈ പുത്തൻ സ്റ്റൈൽ ഗോൾ സെലിബ്രേഷൻ . പുതിയ സീസൺ മുതലാണ് സി ആർ സെവൻ പുതിയ ആഘോഷം ആരംഭിച്ചത്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന താരം യൂറോപ്പ് ലീഗിലും പുത്തൻ സ്റ്റൈലിലാണ് ഗോളാഘോഷിച്ചത്.സ്യൂ ആഘോഷത്തിന് പിന്നാലെ പുതിയ ഗോളാഘോഷവും കാൽപന്ത് കളി പ്രേമികൾക്കിടയിൽ തരംഗമായിട്ടുണ്ട്. കരിയറിലെ അവസാന ലോകകപ്പിൽ നേടുന്ന ഓരോ ഗോളുകളും റൊണോ ആഘോഷിക്കുക പുത്തൻ സ്റ്റൈലിലായിരിക്കും. ഗ്രൂപ്പ് എച്ചിൽ ഘാന, ഉറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകൾക്കൊപ്പമാണ് റോണോയുടെ പറങ്കിപ്പട .ഈ മാസം24 ന് ഘാനയ്ക്കെതിരെ കണ്ടെയ്നർ സ്ഥാപനത്തിലാണ് സി ആർ സെവന്റെ പോർച്ചുഗീസ് ടീമിന്റെ ആദ്യ മത്സരം.