ഗ്രൂപ്പ് എ യിൽ ഇന്ന് നെതർലൻഡ്സ് – ഇക്വഡോർ പോരാട്ടം .പ്രീ കൊട്ടർ സാദ്ധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. രാത്രി 9 30ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം
ഉൽഘടന മത്സരത്തിൽ ആതിഥേയർക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇക്വഡോർ ഓറഞ്ച് പടയെ നേരിടാൻ ഇറങ്ങുന്നത്. ഖത്തറിനെതിരെ രണ്ടു ഗോൾ അടിച്ച ക്യാപ്റ്റൻ എന്നർ വെലൻസ്യ തന്നെയാണ് ഇക്വഡോറിന്റെ തുറുപ്പ് ചീട്ട്. എന്നർ വെലൻസ്യക്ക് പുറമെ മൈക്കിൾ സ്ട്രാഡായും, ജെറമി സർമെന്റോയും ടീമിന്റെ കുന്തമുനകളാണ്.
മറുവശത്തു സെനെഗളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുട്ട് കുതിച്ച ആത്മവിശ്വാസത്തിലാണ് ഓറഞ്ച് പട കളത്തിലിറങ്ങുന്നത്. മുന്നേറ്റ താരം കോടി ജാക്പോയും ഡേവി ക്ലസ്സെനും വിൻസെന്റ് ജാന്സന്നും കൈകോർക്കുന്ന ടീം ശക്തരാണ്. കഴിഞ്ഞ മത്സരത്തിലെ പാകപ്പിഴകൾ ഒഴിവാക്കി ഒത്തിണക്കത്തോടെ കളിച്ചാലെ വിജയിക്കൂ എന്ന പാഠം ഉൾക്കൊണ്ടാണ് നെതർലൻഡ്സ് എക്യുഡോറിനെതിരെ ബൂട്ട് അണിയുക