ഗ്രൂപ്പ് ഡിയിൽ 3 നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ ആസ്ട്രേലിയക്ക് ഏകപക്ഷീയമായ ഓരു ഗോളിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ 3 പോയിന്റുമായി ഓസ്ട്രേലിയ പ്രീക്വാർട്ടർ സാധ്യകൾ സജീവമാക്കി.കാർത്താഷ് പരുന്തുകൾക്ക് മേലെ സോക്രസിന്റെ കഴുകൻമാർ ഉയർന്ന് പറന്നു.. ഫലം ആസ്ട്രേലിയ്ക്ക് ഒരു ഗോളിന്റെ ഏകപക്ഷീയമായ ജയം ..യൂറോപ്യൻ കരുത്തരായ ഡെൻമാർക്കിനെ സമനിലയിൽ തളച്ച ടുണീഷ്യക്ക് ആസ്ട്രേലിയക്ക് മുന്നിൽ കാലിടറി .23 )ം മിനിറ്റിലാണ് ആസ്ട്രേലിയയുടെ വിജയഗോൾ പിറന്നത്.അതിമനോഹരമായ ഒരു ഹെഡറിലൂടെ മിഷേൽ ഡ്യൂക് തനിക്ക് കിട്ടിയ അവസരം ഗോളാക്കി മാറ്റി .ഇതോടെ ലോകകപ്പിൽ ഹെഡറിലൂടെ ഗോൾ നേടുന്ന രണ്ടാമത്തെ ആസ്ട്രേലിയൻ താരമായി ഡ്യൂക് മാറി. ഫ്രാൻസിൽ നിന്നും ഒന്നിനെതിരെ നാല് ഗോളിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയാണ് ആസ്ട്രേലിയ കളിക്കളത്തിൽ എത്തിയത്..പ്രീ ക്വാർട്ടർ പ്രവേശനത്തിന് അവർക്ക് ജയം അനിവാര്യമായിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ടുണീഷ്യയ്ക്ക് ആസ്ട്രേലിയയുടെ ഗോൾ മുഖത്തേക്ക് നിരന്തരം പന്തെത്തിക്കാൻ ആയെങ്കിലും ഗോൾ ആക്കി മാറ്റാൻ മാത്രം സാധിച്ചില്ല.ടുണീഷ്യയുടെ മുന്നേറ്റ ശ്രമങ്ങളെ തടുക്കാനും ആസ്ട്രേലിയക്ക് കഴിഞ്ഞു.ടുണീഷ്യൻ താരം സാക്കിനിയെ തടയാൻ ആണ് സോക്രസ് താരങ്ങൾ കൂടുതലും പണിപ്പെട്ടത്.. പ്രതീക്ഷ കൈവിടാതെ ടുണീഷ്യ അധിക സമയം വരെ പൊരുതിയെങ്കിലും അതിനെ അതിജീവിച്ച് ആസ്ട്രേലിയ പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമാക്കി