അർജൻ്റീനക്ക് പിന്നാലെ ലോകകപ്പിലെ ആദ്യ മത്സരം തന്നെ തിരിച്ചടിയായതിൻ്റെ ആശങ്കയിലാണ് ജർമ്മനി ആരാധകർ. വലിയ പ്രതിക്ഷയിൽ സ്ക്രീനുകൾക്ക് മുൻപിൽ എത്തിയ ആരാധകർ പൂർണ്ണ നിരാശയിലാണ് മടങ്ങിയത്. അതേസമയം ജർമ്മനിയെ 2 ഒന്നിന് ജപ്പാൻ പരാജയപ്പെടുത്തിയ സന്തോഷത്തിലാണ് എതിരാളികൾ.ആദ്യപകുതിയിൽ വലിയ പ്രതീക്ഷയിലായിരുന്നു ജർമ്മനി ആരാധക വൃത്തങ്ങൾ. ഓരോ മുന്നേറ്റത്തിനും കയ്യടിച്ചു വിസിലടിച്ചും ബിഗ് സ്ക്രീനുകൾക്ക് മുമ്പിൽ ആരാധകർ ആവേശം കാട്ടി. എന്നാൽ രണ്ടാം പകുതിയിൽ ജപ്പാൻ രണ്ട് ഗോളുകൾക്ക് വലിയ തിരിച്ചുവരവ് നടത്തിയതോടെ ജർമ്മനി ആരാധകർ നിരാശയിലേക്ക് കടന്നു.
വലിയ പ്രതിക്ഷയിൽ സ്ക്രീനുകൾക്ക് മുൻപിൽ എത്തിയ ആരാധകർ പൂർണ്ണ നിരാശയിലാണ് മടങ്ങിയത്. അതേസമയം ജർമ്മനിയെ 2 ഒന്നിന് ജപ്പാൻ പരാജയപ്പെടുത്തിയ സന്തോഷത്തിലാണ് എതിരാളികൾ.