ആവേശോജ്വലമായ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനക്കെതിരെ റോണോയുടെ പറങ്കിപ്പടക്ക് ജയം.. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ജയം സ്വന്തമാക്കിയത് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച .ലോകകപ്പിന്റെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് സ്റ്റേഡിയം 974 വേദിയായത്. ആദ്യ പകുതിയിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ വീണ് കിട്ടിയ പെനാലിറ്റിയെ. ലോകത്തിന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് 65ാം മിനിറ്റിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഷോട്ട് ഘാനയുടെ ഗോൾകീപ്പർ ലോറൻസ് അറ്റ് സിഗിയെ മുറിച്ഛ് കടക്കുമ്പോൾ സ്റ്റേഡിയം 974 ന്റെ ഗാലറികൾ കിടുങ്ങി വിറക്കുകയായിരുന്നു. ഈ ഗോളോടെ അഞ്ച് ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. മത്സരം പോർച്ചുഗൽ കൈപ്പിടിയിലൊതുക്കിയെന്ന് തോന്നിച്ച നിമിഷം പറങ്കിപ്പടയുടെ ആരാധകരെ നിരാശയിലാഴ്ത്തി കൊണ്ട് 73 -ാം മിനിറ്റിൽ ആന്ദ്രേ അയ്യേവ് ചോർച്ചുഗൽ പോസ്റ്റിലേക്ക് ഘാനക്ക് വേണ്ടി ആദ്യ വെടിയുതിർത്തു. ഗോൾ വീണതോടെ വർദ്ധിത വീര്യത്തോടെ ഘാനയുടെ പോസ്റ്റിലേക്ക് ആക്രമണം തൊടുത്ത് വിട്ട് കൊണ്ട് പറങ്കിപ്പട ആഞ്ഞടിച്ചു . 78-ാം മിനിറ്റിൽ റൈറ്റ് വിങ്ങർ ജാവോ ഫെലിക്സ് ഘാന പ്രതിരോധ നിര താരങ്ങളെ കബളിപ്പിച്ച് കൊണ്ട് ഉതിർത്ത തകർപ്പൻ ഷോട്ടിലൂടെ പറങ്കിപ്പടയുടെ രണ്ടാം ഗോൾ മിനിറ്റുകൾക്കകം റാഫേൽ ലീയാവോയുടെ തകർപ്പൻ ഷോട്ടിലൂടെ പറങ്കിപ്പട ലീഡുയർത്തി. എകസ്ട്രാ ടൈമിൽ പക്ഷെ ആഫ്രിക്കൻ കരുത്തർക്ക് സമനില ഗോൾ കണ്ടെത്താനായില്ല… ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി കൊണ്ട് റോണായുടെ പറങ്കിപ്പട വരവറിയിച്ച മത്സരത്തിൽ തോൽവിയിലും കറുത്ത കുതിരകളാക്കാൻ തങ്ങൾക്ക് ഇനിയും കെൽപ്പുണ്ടെന്ന് പറഞ്ഞ് വെക്കുകയാണ് ഓട്ടോ അഡോയുടെ പുലി കുട്ടികൾ…