ഖത്തർ ലോകകപ്പിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചു മൊറോക്കോ, പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽ നിന്ന ക്രൊയേഷ്യയെ മൊറോക്കോ ഗോൾ രഹിത സമനിലയിൽ കുരുക്കുകയായിരുന്നു.17–ാം മിനിറ്റിൽ ക്രൊയേഷ്യയുടെ ഇവാൻ പെരിസിച്ച് തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയത് മത്സരത്തിന്റെ ഗതി തന്നെയാണ് മാറ്റിയത്. പന്തടക്കത്തിലും ആക്രമണത്തിലു ക്രൊയേഷ്യ മികവ് കിട്ടിയെങ്കിലും, ശക്തമായ മൊറോക്കൻ പ്രതിരോധത്തിന് മുമ്പിൽ, അവസരങ്ങൾ സമർത്ഥമായി ഉപയോഗിക്കാൻ പറ്റാതെ പോയതാണ് മത്സരം സമനിലയിലായത് മ ത്സരത്തിന്റെ ആദ്യ പകുതിയിലും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ വല ചലിപ്പിക്കാനായില്ല . കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പ് ആയ ക്രൊയേഷ്യ ഖത്തർ മണ്ണിൽ ആദ്യമായി ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും കായികപ്രേമികൾ പ്രതീക്ഷിച്ചിരുന്നില്ല. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പന്തടക്കത്തിലും ആക്രമണത്തിലും ക്രൊയേഷ്യ മുന്നിട്ട് നിന്നെകിലും , ലക്ഷ്യം കാണാൻ മറന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിക്കോള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിന് അടുത്തെത്തിയെങ്കിലും, ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവ് മൊറോക്കോയെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബോക്സിനു പുറത്തുനിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചറും നേരിയ വ്യത്യാസത്തിലാണ് പുറത്തു പോയത് .15–ാം മിനിറ്റിൽ ക്രൊയേഷ്യൻ ബോക്സ് ലക്ഷ്യമിട്ട് മൊറോക്കോ നടത്തിയ നീക്കത്തിനൊടുവിൽ ഹാകിം സിയെച്ചിന്റെ തകർപ്പൻ ക്രോസിന് യൂസഫ് എൻ നെസിറിക്ക് തലവയ്ക്കാനായില്ല . ഇതോടെ ഖത്തർ ലോകകപ്പ് സമനില മത്സരങ്ങളുടെ എണ്ണം മൂന്നായി. 27 ന് ക്രോയേഷ്യ കാനഡെയും ബെൽജിയം മോറോക്കോയെയും നേരിടും