Home Sports ഖത്തർ ലോകകപ്പ്: ക്രൊയേഷ്യ നാളെ അർജന്റീനക്കെതിരെ ഇറങ്ങും

ഖത്തർ ലോകകപ്പ്: ക്രൊയേഷ്യ നാളെ അർജന്റീനക്കെതിരെ ഇറങ്ങും

35
0

ഖത്തർ ലോകകപ്പിൽ ഷൂട്ടൗട്ടിൽ 100% ജയം എന്ന റെക്കോർഡുമായിട്ടാണ് സെമി ഫൈനലിൽ ക്രൊയേഷ്യ ഇറങ്ങുന്നത്. ബ്രസീലിന്റെ സെമിയെന്ന മോഹം ക്വാ‌ട്ടറിൽ പെനാർറ്റിയിലൂടെ പിഴുതെറിഞ്ഞ ആത്മവിശ്വാസത്തിലാകും നാളെ അ‌ർജന്റീനയ്ക്കെതിരെ മത്സരത്തിനിറങ്ങുക…
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയ മത്സരങ്ങളിൽ ഒന്നും ക്രൊയേഷ്യയ്ക്ക് തോൽവി അറിയേണ്ടി വന്നിട്ടില്ല. ഷൂട്ടൗട്ടിൽ 100% ജയം എന്ന റെക്കോർഡ് നേടിയ രണ്ട് ടീമുകളിൽ ഒന്നാണ് ക്രൊയേഷ്യ. ജർമ്മനിയാണ് മറ്റൊരു ടീം. ക്രൊയേഷ്യ ഈ ലോകകപ്പ് പ്രീക്വാർട്ടറിൽ ജപ്പാനെ മലർത്തിയടിച്ചതും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്.പ്രീക്വാർട്ടറിൽ ജപ്പാനെ തറ പറ്റിക്കാൻ ക്രൊയേഷിക്ക പെനാൽറ്റി വരെ പോരാടേണ്ടി വന്നു. മൂന്ന് തവണയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യയുടെ വിധി നിർണയിച്ചത്. 2018 ലോകകപ്പിൽ ആണ് ക്രൊയേഷ്യ ആദ്യപനാൽറ്റി ഷൂട്ടൗട്ടിൽ ഇറങ്ങുന്നത്. പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെതിരായ മത്സരത്തിൽ കളിയുടെ ഒന്നാം പകുതിയിലെ സമനില അധികസമയത്തും മറികടക്കാൻ കഴിയാതെ വന്നതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി. അന്നത്തെ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡാനിയേൽ സുഭാസി ഡെന്മാർക്ക് ലക്ഷ്യത്തിന് തടയിട്ടു. ഡെന്മാർക്കിനെ 3-2ന് തോൽപ്പിച്ച ക്രൊയേഷ്യ ക്വാർട്ടറിൽ. ക്രൊയേഷ്യയുടെ മൂന്നാം പെനാൽറ്റി ഖത്തറിൽ തന്നെയായിരുന്നു. ഇക്കുറിയും ഭാഗ്യം ക്രൊയേഷ്യയെ തുണച്ചു. ഷൂട്ടൗട്ടിൽ തകർന്നടിഞ്ഞ കാനറികൾ ലോകകപ്പിൽ നിന്നും പടിയിറങ്ങുമ്പോൾ അപരാജിതരായി ക്രൊയേഷ്യ വീണ്ടും മുന്നോട്ട്. ക്രൊയേഷ്യ തൊടുക്കുന്ന ഷോട്ടുകളിൽ ഒരെണ്ണം പോലും തടുക്കാൻ കഴിയാതെ ബ്രസീലിന്റെ കാവൽക്കാരൻ കുഴങ്ങിയപ്പോൾ രണ്ടു ഗോളുകൾ മാത്രമാണ് ലിവകോവിച്ചിനെ മറികടന്ന് വലകുലുക്കിയത്.

Previous articleഖത്തര്‍ ലോകകപ്പ്: പുതിയ ഫുട്ബോൾ പുറത്തിറക്കി ഫിഫ
Next articleസംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്