ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ സ്വിസർലാന്റിന് ആദ്യ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുറാട്ട് യാക്കിന്റെ സ്വിസ് പട കാമറൂണിനെതിരെ ജയം സ്വന്തമാക്കിയത്.ഗോൾക്കീപ്പർമാരുടെ മത്സരമെന്ന് അറിയപ്പെട്ട ഗ്രൂപ്പ് ജിയിലെ തുല്യ ശക്തികളുടെ പോരാട്ടത്തിൽ കാമറൂണിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിലൂടെ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി മുറാട്ട് യാക്കിന്റെ സ്വിസ് പട വരവറിയിച്ചു. എംബോളയിലൂടെ 48 മത്തെ മിനിറ്റിൽ ലീഡ് എടുത്ത സ്വിസ് പട പിന്നീട് കൌണ്ടർ അറ്റാക്കുകൾ കേന്ദ്രീകരിച്ചാണ് കളി മെനഞ്ഞത്.ഗോൾ നേടി കാമറൂണിന്റെ അന്തകനായ ബ്രീൽ എംമ്പോളോ കാമറൂൺ വംശജനായിരുന്നു ഈ മത്സരത്തെ വേറിട്ട് നിർത്തുന്നത്. കൂടുതൽ ആക്രമണങ്ങൾ നടത്തിയത് കാമറൂൺ ആയിരുന്നെങ്കിലും ഗോൾ നേടാൻ ചോപ്പോ മോട്ടിങ്ങിനും സംഘത്തിനും കഴിഞ്ഞില്ല…ചോപ്പോ മോട്ടിങ്ങിനും സംഘത്തിനും മുന്നിൽ വൻ മതിൽ തീർത്ത് കൊണ്ട് യാൻ സോമർ ഉറച്ച് നിന്നതാണ് കാമറൂണിന് തിരിച്ചടിയായത്. മറുവശത്ത് ഇന്റർ മിലാന്റെ ഗോൾ കീപ്പർ ആന്ദ്രേ ഒനാനയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 5 സെവുകൾക്ക് താഴെയുള്ള ഗോൾ വലക്ക് നടത്തിയ യാൻ സോമറിനും ആഴ്സണൽ മധ്യ നിര താരം ഗ്രാൻറ് ഷാക്കയുടെയും വെറ്ററൻ താരം ഷക്കീരിയയുടെയും പ്രകടനമാണ് മത്സരത്തിൽ നിർണ്ണായകമായത്. രണ്ടാം ഘട്ട മത്സരങ്ങൾ തുടങ്ങാൻ ഇരിക്കെ കാമറൂണിനെതിരെയുള്ള ജയം മുറാട്ട് യാക്കിന്റെ സ്വിസ് പടയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കരുത്തു പകരും