ഖത്തർ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പെനാലിറ്റി ഗോൾ നേടിയതിലൂടെ ഒരു റെക്കോർഡ് കൂടി ലയണൽ മെസിക്ക് സ്വന്തം . അർജന്റീനൻ ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് ആണ് മെസി മറി കടന്നത്. റെക്കോർഡുകളുടെ രാജകുമാരന്റെ കിരീടത്തിലേക്ക് ഒരു പൊൻ തൂവൽ കൂടി. ലോകകപ്പിൽ അർജന്റീനയക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ് ഇനി മെസിക്ക് സ്വന്തം. അർജന്റീനൻ ഇതിഹാസ താരം ബാറ്റിസ്റ്റ്യൂട്ട നേടിയ 10 ഗോളുകൾ എന്ന റെക്കോർഡ് ആണ് മെസി മറികടന്നത്. ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ മുപ്പത്തി മൂന്നാം മിനിറ്റിൽ നേടിയ പെനാലിറ്റി ഗോളിലൂടെയാണ് മെസി ഈ നേട്ടം തന്റെ പേരിലാക്കിയത്. നെതർലാൻഡ്സിനെതിരായ പെനാൽറ്റിയിലൂടെയായിരുന്നു ലോകകപ്പ് ഗോൾവേട്ടയിൽ മെസി രണ്ടക്കം തികച്ചത്. ഗോൾവേട്ടയിൽ തനിക്കൊപ്പമെത്തിയ ലിയോണൽ മെസിയെ അഭിനന്ദിച്ച് നേരത്തേ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട രംഗത്തെത്തിയിരുന്നു
20 വർഷത്തിന് ശേഷം തനിക്ക് കൂട്ടായി മെസി എത്തിയതിൽ സന്തോഷമെന്നാണ് ബാറ്റിസ്റ്റ്യൂട്ടയുടെ പ്രതികരിച്ചത്. അടുത്ത മത്സരത്തിൽ മെസി തന്നെയും മറികടക്കുമെന്ന് ബാറ്റിസ്റ്റ്യൂട്ട പറഞ്ഞതാണ് മെസി സാർത്ഥകമാക്കിയത്. 5 വേൾഡ് കപ്പുകളിലായി 25 മത്സരങ്ങളിൽ നിന്നാണ് മെസി 11 ഗോളുകൾ സ്വന്തമാക്കിയത്.അതിൽ 5 ഗോളുകളും ഈ ലോകകപ്പിൽ നിന്നെന്നാണെന്നതാണ് മറ്റൊരു സവിശേഷത.ഗോളടിക്കുന്നതിൽ മാത്രമല്ല ഗോളടിപ്പിക്കുന്നതിലും മെസിയുടെ പങ്ക് വലുതാണ്. ആര് ഗോൾ നേടുന്നു എന്നതിലല്ല ടീമിന്റെ ജയമാണ് പ്രധാനമെന്ന് ബാറ്റിസ്റ്റ്യൂട്ടയ്ക്ക നന്ദി പറഞ്ഞപ്പോൾ മെസി അഭിപ്രായപ്പെട്ടിരുന്നു. ഓരോ കളിയിലും മെസി നൽകുന്ന അസിസ്റ്റുകൾ ഗോളുകളാകുന്നതിൽ നിർണായകമാകുമ്പോൾ പറയുന്ന വാക്കിനെ കളിച്ചു കാട്ടുക കൂടിയാണ് മെസി