Home Sports ഖത്തർ ലോകകപ്പ്: ഇന്ന് വമ്പൻ പോരാട്ടങ്ങൾ

ഖത്തർ ലോകകപ്പ്: ഇന്ന് വമ്പൻ പോരാട്ടങ്ങൾ

48
0

ഖത്തറിൽ ഇന്ന് ഏഷ്യൻ ശക്തികളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടും , രാത്രി 8 .30 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ജർമ്മനി ജപ്പാൻ പോരാട്ടം. മികച്ച ഒരു പിടി താരങ്ങളുമായാണ് മുൻചാമ്പ്യന്മാരുടെ വരവ്, നാലു തവണ ലോകകപ്പിൽ മുത്തമിട്ട ജർമ്മനിയുടെ സമീപകാല പ്രകടനകൾ അത്ര പ്രതീക്ഷ നൽകുന്നതല്ല , 2014 ലെ കിരീട നേട്ടത്തിന് ശേഷം സുപ്രധാന ടൂര്ണമെന്റുകളിലൊന്നും കിരീട നേട്ടത്തിലെത്താൻ ജർമൻ നിരയ്ക്ക് സാധിച്ചിട്ടില്ല, പരിചയ സമ്പന്നതയും യുവത്വവും സംയോജിപ്പിച്ച ടീമിനെയാണ് പരിശീലകൻ ഹാൻസി ഫ്ലിക് അവതരിപ്പിച്ചിരിക്കുന്നത്, മികച്ച സ്‌ട്രൈക്കർമാരുടെ അഭാവമാണ് ടീമിനെ വലക്കുന്നത് മധ്യനിരയിൽ തോമസ് മുള്ളറിലും മുന്നേറ്റ നിരയിൽ ബൊറൂസിയ ഡോർമുണ്ട് യുവതാരം കരീം അദ്ദേയേമിയിലും യൂസഫ് മൊക്കോകോയിലുമാണ് ജർമൻ പടയുടെ പ്രതീക്ഷകൾ, 2014 ലെ ലോകകപ്പ് താരം മരിയോ ഗോട്സെ തിരിചെത്തിയത് ജർമൻ പടയുടെ കരുത്തു വർദ്ധിപ്പിക്കുന്നു. റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ ടീം ഏറെ പ്രതീക്ഷകളോടെയാണ്മത്സരത്തിനൊരുങ്ങുന്നത്. ഫ്രഞ്ച് ക്ലബ്ബ് എഎസ് മൊണാക്കോയുടെ താരം തകുമി മിനാമിനോയാണ് ജാപ്പനീസ് ടീമിലെ സൂപ്പർ താരം. ആഴ്സണൽ പ്രതിരോധ നിരക്കാരൻ തകെഹിയോ ടോമിയാസുവും ടീമിലുണ്ട്. യൂറോപ്യൻ ലീഗുകളിൽ കളിച്ചു തെളിഞ്ഞ താരങ്ങളാണ് ഹജിമെ മൊറിയാസു പരിശീലകനായ ജാപ്പനീസ് ടീമിന്റെ കരുത്ത്.
2018 ലെ ലോകകപ്പിലും 2020 യൂറോ കപ്പിലും കാലിടറിയ ജർമ്മനി ഖത്തറിൽ ജപ്പാനുമായി ഏറ്റുമുട്ടുമ്പോൾ മറ്റൊരു ഏഷ്യൻ അട്ടിമറിയ്ക്കയാണ് ജപ്പാൻ ഒരുങ്ങുന്നത്.

Previous articleഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയ‍ര്‍ത്തണമെന്ന് ശുപാര്‍ശ
Next articleടിക്കറ്റ് ചാർജിൽ കൃത്യതയില്ല, ശബരിമല കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾക്കെതിരെ വ്യാപക പരാതി