ലോകകപ്പിലിനി കരുത്തൻമാരുടെ പോരാട്ടം, ആദ്യ പതിനാറിൽ നിന്ന് അവസാന എട്ടിലേക്കെത്തുമ്പോള്‍ ക്വാർട്ടർ ചിത്രം വ്യക്തമാണ്, ബ്രസീലും, അർജന്റീനയും ഫ്രാൻസുമെല്ലാം ക്വാർട്ടർ പോരട്ടത്തിനിറങ്ങുന്നുണ്ട്.അട്ടിമറികളൊന്നുമുണ്ടായില്ല ലോക ഫുട്ബോളിലെ കരുത്തരെല്ലാം ക്വാർട്ടറിലിറങ്ങുന്നുണ്ട്, കരുത്തരായ ജർമ്മനിയും സ്പെയിനും മടങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സപ്പുകളും ക്വാർട്ടറിലേക്ക് മുന്നേറി, ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയും ബ്രസീലും ക്വാർട്ടറിന്റെ മാറ്റു കൂട്ടും, യൂറോപ്യൻ കരുത്തരായ ഇംഗ്ളണ്ടും,നെതർലാൻഡ്സും ആദ്യമായി അവസാന എട്ടിലെത്തുന്ന മൊറോക്കയും ചേരുമ്പോള്‍ ക്വാർട്ടറിൽ തീപാറുമെന്നുറപ്പ്. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ നാളെ ബ്രസീൽ ക്രൊയേഷ്യയെ നേരിടും, ഇന്ത്യൻ സമയം 8.30 ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം, ആരാധകർ കാത്തിരിക്കുന്ന അർജന്റീന നെതർലാൻഡ്സ് പോരാട്ടത്തിന് രാത്രി 12.30 ന് ലുസൈൽ സ്റ്റേഡിയം വേദിയാകും.ക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം ദിനത്തിൽ മൂന്ന് യൂറോപ്യൻ കരുത്തരാണ് പോരിനിറങ്ങുന്നത്, ആഫ്രിക്കൻ കരുത്തരായ മൊറോക്കോയ്ക്ക് പോർച്ചുഗലാണ് എതിരാളികള്‍, അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 8.30 നാണ് മത്സരം, അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഇംഗ്ളണ്ടിനെ നേരിടും, അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ 12.30 ന് നടക്കുന്ന മത്സരത്തോടെ സെമി ഫൈനൽ ചിത്രം വ്യക്തമാകും