ഖത്തർ ലോകകപ്പിലിനി അവശേഷിക്കുന്നത് മൂന്നേ മൂന്ന് മത്സരങ്ങള്‍, വിശ്വ കായികമാമാങ്കത്തിന്റെ തിലകക്കുറി അണിയാൻ നാലു ടീമുകള്‍ സെമി പോരാട്ടത്തിനിറങ്ങും, ആദ്യ സെമിയിൽ അർജന്റീന ക്രൊയേ്ഷ്യയെ നേരിടുമ്പോള്‍ രണ്ടാം സെമിയിൽ മൊറോക്കോ ഫ്രാൻസിനെ നേരിടും.ലോകത്തെ ഏറ്റവും മികച്ച 32 ടീമുകള്‍, ഇനി ബാക്കി പ്രീ ക്വാർട്ടറും ക്വാർട്ടറിൽ അഗ്നി പരീക്ഷയും താണ്ടിയെത്തിയ നാലേ നാലു ടീമുകൾ, ആവേശ പോരാട്ടത്തിനായി ലുസൈലും അൽ ബൈത്തും ഒരുങ്ങി കഴിഞ്ഞു, ഓറഞ്ച് പടയെ വീഴ്ത്തി സെമിയിലെത്തിയ മെസ്സിയ്ക്കും കൂട്ടർക്കും ക്രോയേഷ്യയാണ് എതിരാളികൾ, ഇന്ത്യൻ സമയം രാത്രി 12.30 ന് ലുസൈലിലാണ് ആദ്യ സെമി പോരാട്ടം . രണ്ടാം സെമിയിൽ ടൂർണമെന്റിലെ കറുത്ത കുതിരകളായ മൊറോകോ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും,ക്വാർട്ടറിൽ പോർച്ചുഗലിനെ തകർത്താണ് മൊറോക്കോയുടെ വരവ്, അൽ ബൈത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12 . 30 ന് നടക്കുന്ന പോരാട്ടത്തോടെ സെമി മത്സരങ്ങൾക്ക് തിരശീല വീഴും ഒപ്പം കലാശ പോരിനുള്ള ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകളുടെ ഉദയവും.