ഖത്തർ ലോകകപ്പിലെ ഇക്വഡോറിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയവുമായി ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ…
ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടിയാണ് സെഗലിന്റെ ജയം.. വിജയിക്കുന്നവരെ കാത്തിരുന്ന പ്രിക്വാർട്ടർ സ്ഥാനം തേടി രണ്ടും കൽപ്പിച്ചാണ് ഇരു ടീമുകളും കളത്തിലറങ്ങിയത്്. സെനഗലിന് വിജയം അത്യാവശ്യമായിരുന്നു എന്നാല്‍ ഇക്വഡോറിന് സമനില തന്നെ ധാരാളമായിരുന്നു. തുടക്കം തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലിയിലായിരുന്നു ഇക്വഡോറിന്റേത്, എന്നാൽ ആദ്യ നിമിഷങ്ങളിൽ സെനഗലും മികച്ച അവസരങ്ങളും സൃഷ്ടിച്ചു. ഒമ്പതാം മിനുറ്റിൽ സബാലിയിലൂടെ ഒരു നീക്കം സെനഗൽ നടത്തിയെങ്കിലും ഷോട്ട് എടുത്തതിൽ പിഴച്ചു. സെനഗൽ ആക്രമണം തുടർന്നു. സെനഗൽ താരം സ്സറിനെ ഹിൻകാപ്പി വീഴത്തിയതിൽ ലഭിച്ച പെനാൽറ്റി
സ്സർ തന്നെ 44ആം മിനുറ്റിൽ കൃത്യമായി വലയിലെത്തിച്ചു. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി സെനഗൽ മത്സരത്തില്‍ ലീഡെടെടുത്ത രണ്ടാം പകുതിയില്‍, മോസസ് കൈസെഡോയിലൂടെ സമനില നേടി എക്വഡോര്‍ തിരിച്ചടിച്ചു. പ്രതിരോധമതില്‍ തീര്‍ത്ത് സമനില നേടി പ്രീ ക്വാര്‍ട്ടറില്‍ കയറാമെന്ന വലന്‍സിയയുടെയും സംഘത്തിന്റെയും മോഹങ്ങള്‍ക്ക് മേല്‍ വിജയത്തിന്റെ ആണിയടിച്ച് ആഫ്രിക്കന്‍ ചാമ്പ്യന്മാർക്ക് വേണ്ടി 70ാം മിനുറ്റിൽ കൂലി ബാലിയും വലക്കുലുക്കി.
പ്രീക്വാർട്ടർ സാധ്യത നിലനിർത്തിയിരു്നന ഇക്വഡോറിനെ വീഴ്ത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സെനഗലിനെ ആഫ്രിക്കൻ ശ്കതി എന്താണെന്ന് തെളിയിക്കുന്നത് തന്നെയായിരിക്കും ലക്ഷ്യം 2002-ന് ശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നത്.