Home Sports ഖത്തർ ലോകകപ്പ്: ആതിഥേയർക്ക് ഇന്ന് അവസാന മത്സരം

ഖത്തർ ലോകകപ്പ്: ആതിഥേയർക്ക് ഇന്ന് അവസാന മത്സരം

32
0

ഖത്തർ ലോകകപ്പിൽ ആതിഥേയരായ ഖത്തറിന്   ഇന്ന് അവസാന മത്സരം..നാല് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനതുള്ള നെതര്ലാന്ഡ്സ് ആണ് ഖത്തറിന്റെ എതിരാളി. നെതർലാന്‍റസുമായുള്ള കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതോടെയാണ് ആതിഥോയർ പുറത്തായത്. ഒരു പോയ്ന്‍റുപോലും നേടാനാകാതെ പോയന്‍റുപട്ടികയിൽ അവസാനവുമാണ്. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് നാലു പോയിന്റ് വീതമായതോടെയാണ് ഖത്തർ പുറത്തേക്ക് വഴി ഉറപ്പിച്ചത്. ആതിഥേയർ ആയതു കൊണ്ട് മാത്രമല്ല ലോകകപ്പിലേക്ക് യോഗ്യത നേടാനായത് എന്ന് തെളിയിക്കാൻ ഖത്തതറിന് ഒരു ഘട്ടത്തിൽ പോലും സാധിച്ചില്ല. മാത്രമല്ല ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് കാണാതെ പുറത്താകുന്ന രണ്ടാമത്തെ രാജ്യമായി ഖത്തർ മാറി. നേരത്തെ 2010ൽ ദക്ഷിണാഫ്രിക്കയാണ് സമാനമായി പ്രീക്വാർട്ടറിലെത്താതെ മടങ്ങിയിരുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ അതിഥേയ രാഷ്ട്രമെന്ന മോശം റെക്കോർഡ് നവംബർ 20 ഖത്തർ സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ പോലും ഖത്തറിന് ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു കൂടി പരാജയമേറ്റു വാങ്ങേണ്ടി വന്നാല്‍ ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും തോല്‍വിയേറ്റുവാങ്ങി പുറത്താകുന്ന ആതിഥേയരെന്ന ‘ഖ്യാതി’ കൂടി ഖത്തറിന് സ്വന്തമാകും. എന്നാൽ കഴിഞ്ഞ മത്സരത്തോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയമറിയാതെ 15 മത്സരങ്ങളെന്ന നേട്ടമായാണ് നെതർലാന്ഡ്സ് എത്തുന്നത്.. ഗ്രൂപ്പ് എ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ ഇക്വഡോർ സമനിലയിൽ തളച്ചു . ആദ്യ പകുതിയിൽ പിന്നിലായ മത്സരത്തിൽ രണ്ടാം പകുതിയിലെ ഗോളിൽ ഇക്വഡോർ സമനില സ്വന്തമാക്കിയതോടെയാണ് നെതർലന്‍ഡ്സിന് വിജയം നഷ്ടമായത്.. ആറാം മിനിറ്റില്‍ കിടിലന്‍ ഗോൾ സമ്മാനിച്ച കോഡി ഗാക്‌പോയും മത്സരത്തിൽ നെതർലൻഡ്സിന് പ്രതീക്ഷയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എയിൽ നെതർലാന്ർഡ്സ് ഒന്നാം സ്ഥാനത്താണ്.

Previous articleമ​ണ്ഡ​ല​മ​ക​ര വി​ള​ക്ക്: ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ്
Next articleഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 10 മുതല്‍