ഖത്തർ ലോകകപ്പിൽ ആരാധകരുടെ കണ്ണ് നിറച്ചു അർജന്റീനയ്ക്ക് തോൽവി., തുടർ വിജയങ്ങളുടെ മേമ്പൊടിയുമായെത്തിയ സ്കെലോണിയയുടെ സംഘം ഖത്തറിൽ പരാജയമറിഞ്ഞു, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം.
അര ഡസനിലേറെ ഷോട്ടുകൾ, പന്തടക്കത്തിലും പാസ്സിലും സർവാധിപത്യം, സൗദി ഗോളി മുഹമ്മദ് ഉവൈസിന്റെ സേവകളിലും ഫാൽക്കണുകളുടെ പോരാട്ട വീര്യത്തിനും മുന്നിൽ ആൽബി സെലസ്റ്റുകൾക്ക് കാലിടറി.കണക്കുകളിലും പ്രവചനങ്ങളിലും സൗദിയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു അർജന്റീന, ഇടം കാൽ കൊണ്ട് ഒരുവട്ടം കൂടി മെസ്സി ലക്ഷ്യം കണ്ടപ്പോൾ സൗദി അറേബ്യയിൽ നിന്ന് മെസ്സി ലക്ഷ്യം കണ്ടപ്പോൾ സൗദി അറേബ്യയുടെ മെസ്സി ലക്ഷ്യം കണ്ടു. മെസ്സിക്കും സംഘത്തിനും പിഴച്ചത് സൗദിയുടെ ഓഫ് സൈഡ് കെണികളിലായിരുന്നു, ഗോൾ എന്നുറച്ച മെസ്സിയുടെ ഒറ്റയാൾ നീക്കവും ലൗട്ടോ മാർട്ടിന്റെ രണ്ട് ശ്രമങ്ങളും സൗദിയുടെ ഓഫ് സൈഡ് കെണികളിൽ പെട്ടു, മത്സരത്തിന്റെ ആദ്യ മിനിറ്റിൽ സൗദി ഗോൾമുഖം ആക്രമിച്ച അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയിൽ സൗദിയുടെ ആദ്യ ഗോൾ. അൽ ഷെഹരിയുടെ ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപായിരുന്നു സൗദിക്കായി സാലെം അൽ ഡാവ്സാരിയുടെ രണ്ടാം ഗോൾ.