Home Sports ഖത്തർ ലോകകപ്പ്: അർജന്റീനയ്ക്കു ഇന്ന് നിർണായകം

ഖത്തർ ലോകകപ്പ്: അർജന്റീനയ്ക്കു ഇന്ന് നിർണായകം

41
0

ഖത്തർ ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്കു നിർണ്ണായകം. രാത്രി 12.30നാണ് മത്സരം.  പോളണ്ടിനെതിരെ ജയിച്ചാൽ അടുത്തിലേക്ക്. തോറ്റാൽ പുറത്ത്. സമനില നേടിയാൽ സൗദി അറേബ്യ–മെക്സിക്കോ മത്സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള പോളണ്ടിന് സമനില നേടിയാലും അടുത്തിലെത്താം. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമായെങ്കിലും രണ്ടാം മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കുയർന്നു. ലെവൻഡോവ്സ്കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷകൾ.ഇരുടീമും നേർക്കുനേർ കളിച്ചതു 11 തവണ. 6 തവണ ജയം അർജന്റീനയ്ക്കൊപ്പം. 3 തവണ പോളണ്ട് ജയിച്ചു. 2 മത്സരം സമനിലയായി. ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ അട്ടിമറി തോൽവിക്കു ശേഷം മെക്സിക്കോയ്ക്കെതിരെ 2–0നു ജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പ്രതിരോധനിര രണ്ടാം മത്സരത്തിൽ ഫോമിലായി. മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ചേർന്ന് നടത്തുന്ന മുന്നേറ്റത്തിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ ഫോമിലെത്തിയിട്ടില്ല.

Previous articleപാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസ് എടുത്തു: വാവ സുരേഷിനെതിരെ കേസ്
Next articleശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി