ലോകത്തെ ഏറ്റവും വലിയ കാൽപന്ത് കളി മാമാങ്കത്തിനായി അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്.ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെയും നർത്തകരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്
ബിടി എസ്താരം ജംഗ് കുക്ക് അടക്കം നിരവധി താരങ്ങളാണ് സ്വപ്ന തുല്യമായ ഉദ്ഘാടന ചടങ്ങിൽ എത്തുക.
“ജംഗ് കുക്ക് FIFA വേൾഡ് കപ്പ് ഖത്തർ 2022 സൗണ്ട്ട്രാക്കിന്റെ ഭാഗമാണെന്നും ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കും ഇതിൽ അഭിമാനിക്കുന്നു എന്ന് BTS ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ബിടിഎസ് ബാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ജിയോൺ ജംഗൂക്ക് കഴിഞ്ഞ മാസം ഖത്തർ സന്ദർശിച്ചിരുന്നു. അന്ന് ആവേശത്തോടെയാണ് ദോഹയിലെ ബിടിഎസ് ആരാധകർ ജംഗൂക്കിനെ വരവേറ്റത്. ഇന്ന് ബിടിഎസ് ആരാധകർക്കൊപ്പം കാൽപന്ത് പ്രേമികളും പ്രിയ കലാകാരൻമാരെ ഒരുപോലെ കാത്തിരിക്കുകയാണ്.2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം ഷക്കീര തന്റെ ‘വകാ, വക്കാ’ എന്ന ഗാനത്തിലൂടെ അരങ്ങൊരുക്കി ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളില്‍ ഒന്നാക്കി മാറ്റി.ഇത്തവണ ആവർത്തിക്കാൻ ഖത്തർ തയ്യാറെടുത്തെങ്കിലും ഷക്കീറ എത്തില്ല എന്നാണ് അറിയിച്ചിരിക്കുന്നത്