ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ബിയിൽ നാളെ അമേരിക്ക – വെയിൽസ് പോരാട്ടം. രാത്രി 12:30 ന് അൽ റയ്യാൻ സ്റ്റേഡിയത്തിലാണ് മത്സരം.ലോകകപ്പിൽ പങ്കെടുക്കുന്നത് ഇത് പതിനൊന്നാം തവണയെങ്കിലും അമേരിക്കയ്ക്ക് കാൽപന്ത് കളിയിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. 1930 ൽ സെമി ഫൈനലിലെത്തിയതാണ് കാര്യമായ നേട്ടം. ഏറെ പ്രതീക്ഷകളോടെയാണ് ഗ്രെഗ് ബെർഹാട്ലർ പരിശീലകനായ യാങ്കിപ്പട ഖത്തറിൽ പന്ത് തട്ടാൻ ഇറങ്ങുന്നത്. ജിയോ റെയ്നയും തിമോത്തി വിയ്യയും ഉൾപെടുന്ന യുവനിരയാണ് ക്രിസ്റ്റ്യൻ പുലിസിച്ച് നായകനായ അമേരിക്കൻ ടീമിന്റെ കരുത്ത്. മധ്യനിരയിലും പ്രതിരോധ നിരയിലും പോരാട്ടവീര്യമുള്ള താരങ്ങൾ ഏറെ ഉണ്ട്. വെയിൽസിനെതിരെ വിജയത്തുടക്കം കുറിക്കാൻ ഉറച്ച് തന്നെയാണ് അമേരിക്കയുടെ പടയൊരുക്കം. അതേസമയം നായകൻ ഗാരെത് ബെയിലാണ് വെയിൽസിന്റെ എല്ലാമെല്ലാം. ആരോൺ റാംസിയാണ് ടീമിലെ പ്ലേമേക്കർ . പരിചയ സമ്പന്നതയും യുവത്വവും ഒത്തുചേർന്ന പ്രതിരോധവും ടീമിന് മുതൽക്കൂട്ടാണ്.