ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ മധുരം ഓറഞ്ച് പടയ്ക്ക്, പൊരുതിക്കളിച്ച അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത് നെതർലാൻഡ്സ് ക്വാർട്ടറിലേക്ക് മുന്നേറി. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ ഡച്ച് പടയ്ക്ക് അനായാസ വിജയമായിരുന്നു പ്രീ ക്വാർട്ടറിൽ, കരുത്തരായ വെയിൽസിനെയും ഇറാനെയും തകർത്തെത്തിയ യുഎസ്എയ്ക്ക് നെതർലാൻഡ്സ്നു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മത്സരത്തിലൂടെ നീളം ഹായ് പ്രെസ്സിങ് ഗെയിം പുറത്തെടുത്ത അമേരിക്കയ്ക്ക് കൗണ്ടർ അറ്റാക്കുകളിലൂടെയായിരുന്നു നെതർലാൻഡ്സ്ന്റെ മറുപടി. കളിയുടെ പത്താം മിനുട്ടിൽ സൂപ്പർ സ്ട്രൈക്കർ മെംഫിസ് ഡിപ്പായിലൂടെ നെതർലാൻഡ്സ് സ്ഥാപനം തുറന്നു ..നെതർലാൻഡ്സിനായി ഡിപ്പായിയുടെ 43 ആം ഗോൾ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാലെ ബ്ലിൻഡിലൂടെ നെതർലാൻഡ്സ് ലീഡുയർത്തി. മത്സരത്തിൽ കഠിനാധ്വാനം ചെയ്ത അമേരിക്കയ്ക്ക് അകന്നു നിന്നത് ഗോൾ മാത്രം, ഒടുവിൽ എഴുപത്താഴം മിനുട്ടിൽ തിരിച്ചടി,
ജയത്തിൽ കുറഞ്ഞതൊന്നും ഓറഞ്ച് പടയ്ക്ക് സ്വീകാര്യമല്ലായിരുന്നു, മത്സരത്തിൽ കളം നിറഞ്ഞു വാണ മോറിസ് ഡെംഫ്രിസ് തന്റെ ആദ്യ ഗോളും നെതർലാൻഡ്സിന്റെ വിജയ ഗോളും കണ്ടെത്തി. നെതർലൻഡ്സിന്റെ ലോകോത്തര നിറയെ തെല്ലും കൂസാതെ പോരാടിയ അമേരിക്ക പൊരുതി വീണു, രണ്ടു അസിസ്റ്റും ഒരു ഗോളുമായി മോറിസ് ഡെംഫ്രിസ് ഡച്ച് പടയെ മുന്നിൽ നിന്നു നയിച്ചു, തുടർച്ചയായി തോൽവിയറിയാത്ത നെതർലൻഡ്സിന്റെ 19 ആം മത്സരം ഇനി ക്വാർട്ടറിൽ അർജന്റീന – നെതർലൻഡ്സ് പോരാട്ടം. ആരാധകർ കാത്തിരിക്കുന്ന മത്സരം.