ഖത്തർ ലോകകപ്പിൽ സമനില പോരാട്ടങ്ങളുടെ എണ്ണം വർധിക്കുകയാണ്. ആവേശം നിറഞ്ഞ ഗ്രൂപ്പ് ജി പോരാട്ടത്തിൽ കാമറൂൺ സെർബിയ മത്സരം സമനിലയിൽ , രണ്ടു ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരു കാമറൂണിന്റെ തിരിച്ചു വരവ്. സെർബിയ കാമറൂൺ മത്സരം ലോകകപ്പിലെ ഏറ്റവും മികച്ച സമനില പോരാട്ടങ്ങളിലൊന്നാകുന്നത് മത്സരത്തിൽ പിറന്ന ആറോളം ഗോളുകൾ തന്നെയാണ്. വിജയമറിയാത്ത ആദ്യ മത്സരത്തിന്റെ സമ്മർദമേതുമില്ലാതെയായിരുന്നു ഇരു ടീമുകളും അൽ ജനൂബിൽ അണി നിരന്നത്. 29 ാം മിനുറ്റിൽ കാമറൂൺ ആദ്യ വെടിപൊട്ടിച്ചു, കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് കാറ്റെലിറ്റോ സെർബിയൻ പോസ്റ്റിലേക്ക് പായിച്ചു,ആദ്യ ഗോളിന് ശേഷം കളി കാമറൂണിന്റെ കാലുകളിൽ നിറഞ്ഞു, വീണ്ടുമൊരു ഗോളിനായി കുതിച്ച കാമറൂണിന് സെർബിയയുടെ ഇഞ്ചുറി ഷോക്കെത്തി, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പാവ്ലോക്കും സാവിക്കും സെർബിയയുടെ സമനില ഗോളും ലീഡും കണ്ടെത്തി.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം സെർബിയ ഏറ്റെടുത്തു, ഇടവേളകളില്ലാതെ കാമറൂൺ പോസ്റ്റിലേക്ക് സെർബിയ ഇരച്ചെത്തി, 53 ാം മിനുട്ടിൽ മിട്രോവിക്കിലൂടെ സെർബിയയുടെ ടിക്കി ടാക്ക ഗോൾ,മത്സരം ജയിച്ചെന്നുറച്ച സെർബിയ പിനീട് ഞെട്ടിയത് ഒന്നല്ല രണ്ടു തവണ, രണ്ടു മിനുറ്റിന്റെ ഇടവേളയിൽ കാമറൂൺ സെർബിയൻ പ്രതിരോധം പിളർന്നു, 64 ാം മിനുറ്റിൽ വിൻസെന്റ് അബൂബക്കറിലൂടെ ഗോളുയർത്തിയ കാമറൂൺ, അബൂബക്കറിന്റെ തന്നെ അസിസ്റ്റിലൂടെ 66 ാം മിനുറ്റിൽ സമനില ഗോളും കണ്ടെത്തി, ചുവാപ്പൊ മോതിങ്ങിന്റെതായിരുന്നു മൂന്നാം ഗോൾ.പക്ഷെ ആവേശം നിറഞ്ഞ സമനില പോരാട്ടം ഇരു ടീമുകളുടെയും പ്രീ ക്വാർട്ടർ സാധ്യതകൾക്ക് കരിനിഴൽ വീഴ്ത്തി, വെള്ളിയാഴ്ച കാമറൂൺ ബ്രസീലിനെയും സെർബിയ സ്വിറ്റസർലണ്ടിനെയും നേരിടും.