ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള പുതിയ ഫുട്ബോൾ പുറത്തിറക്കിയിരിക്കയാണ് ഫിഫ… ലോകകപ്പ് മത്സരങ്ങൾ കലാശകൊട്ടിലേക്ക് നീങ്ങുമ്പോൾ ഇനിയുള്ള ദിവസങ്ങളിൽ അൽ ഹിൽമിന് പിന്നാലെയാവും ഫുട്ബോൾ ലോകം. ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള പുതിയ ഫുട്ബോളുമായ് രംഗത്ത് വന്നിരിക്കുകയാണ് ഫിഫ. സ്വപ്നം എന്ന അര്‍ത്ഥം വരുന്ന അല്‍ ഹില്‍മ് എന്നാണ് പുതിയ ഫുട്ബോളിന് ഫിഫ പേര് നൽകിയിരിക്കുന്നത്. ഗ്രൂപ്പ്- നോക്കൗട്ട് മത്സരങ്ങള്‍ക്കായി ഉപയോഗിച്ച അല്‍ റിഹ്ലയുടെ നിറഭേദമാണ് അല്‍ ഹില്‍മ്. ഒരുപാട് ടച്ച് സെൻസറുകളും ടെക് നോളജിയും ഉപയോഗിച്ച അൽ റിഹ്ലക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു.അതേ സ്വീകാര്യത അൽ ഹിൽ മിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫിഫയും അഡിഡാസും.രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നീ മത്സരങ്ങള്‍ക്കും ഇനി അൽ ഹിൽമായിരിക്കും ഉപയോഗിക്കുക. ഡിസൈനില്‍ മാറ്റങ്ങളില്ലെങ്കിലും നിറത്തില്‍ അല്‍ റിഹ്ലയോട് നല്ല വ്യത്യാസമുണ്ട് അൽ ഹിൽമിന്. ഔദ്യോഗിക പന്തിന്റെ നിര്‍മാതാക്കളായ അഡിഡാസും ഫിഫയുമാണ് പുതിയ പന്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.ഉടന്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന ഒറ്റ സ്വപ്നത്താല്‍ കോര്‍ത്തിണക്കപ്പെട്ട നാലു ടീമുകള്‍ എന്ന കുറിപ്പോട് കൂടിയാണ്
അഡിഡാസ് ഫുട്ബോള്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുതിയ ഫുട്ബോളിന്റെ ചിത്രം പുറത്തുവിട്ടത്. അഡിഡാസിന്റെ ഓണ്‍ലൈന്‍ റീടെയ്ല്‍ സ്റ്റോറുകളിലൂടെ അല്‍ ഹില്‍മ് ഇനി ലഭ്യമാകുമെന്നും ഫിഫ അറിയിച്ചു….