ക്വാർട്ടർ പോരാട്ടങ്ങളുടെ അവസാന ദിനമായ ഇന്ന് ഖത്തറിൽ തീപാറും പോരാട്ടങ്ങൾ, ആദ്യ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും, അവസാന ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. സെമി ഫൈനൽ ലൈനപ്പിനായി ഇനി രണ്ടേ രണ്ട് പോരാട്ടങ്ങൾ, കരുത്തരായ പോർച്ചുഗലിന് മൊറോക്കോയാണ് എതിരാളികൾ, ഇന്ത്യൻ സമയം 8 .30 ന് അൽ തുമാമയിലാണ് മത്സരം, ടൂർണമെന്റിലെ കറുത്ത കുതിരകളായ മൊറോക്കോ ആഫ്രിക്കൻ പ്രതീക്ഷയാണ്, നിർണ്ണായക മത്സരത്തിൽ സ്പെയിനിനെ തകർത്താണ് മൊറോക്കോയുടെ ക്വാർട്ടർ പ്രവേശം, ഹക്കിം സീരീസിലെ കുതിപ്പിൽ നിന്ന് മുന്നേറുന്നത്. യാസിൻ ബാനു ഗോൾ വലയ്ക്കു കീഴിലും അണിനിരക്കുമ്പോൾ ശക്തരാണ് മൊറോക്കോ, അതെ സമയം മികച്ച ഫോമിലാണ് പോർച്ചുഗൽ മത്സരത്തിനെത്തുന്നത്, ഗോൺസാലോ റാമോസ് എന്ന യുവതാരത്തിന്റെ പിറവി കണ്ട മത്സരത്തിൽ സ്വിറ്റസർലാൻഡിനെ ആറു ഗോളുകൾ തകർത്താണ് പോർച്ചുഗലിന്റെ വരവ്, ബ്രൂണോയും ജാവോ ഫെലിക്സും അടങ്ങുന്ന മുന്നേറ്റം ഗോൾ അടിച്ചും അടിപ്പിച്ചും താളം കണ്ടെത്തിക്കഴിഞ്ഞു, പെപ്പെയും ഡാലോട്ടും കോസ്റ്റയും പ്രതിരോധ കോട്ട കെട്ടിയാൽ പ്രവചനം അസാധ്യം. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ഇംഗ്ലണ്ടിനെ നേരിടും, ക്വാർട്ടറിലെ കരുത്തരുടെ പോരാട്ടത്തിന് അൽ ബെയ്ത്ത് അവസരം വേദിയാകും, ടൂർണമെന്റിലെ ഒരു മത്സരം പോലും തോൽക്കാതെയെത്തുന്ന ഇംഗ്ലണ്ട് കടലാസിലും കളത്തിലും കരുത്തരാണ്, റാഷ് ഫോർഡും കെയ്നും ഫോം കണ്ടെത്തി, പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് സെനഗലിനെ പരാജയപ്പെടുത്തി. , എംബപ്പേ നിറഞ്ഞാടിയാൽ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് വിയർക്കുമെന്നുറപ്പാണ്.