കേരളത്തിലെ തന്റെ ആരാധകർക്ക് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ. നെയ്മറുടെ കൂറ്റൻ കട്ട്ഔട്ട് നോക്കി നിൽക്കുന്ന ആരാധകന്റെയും കുട്ടിയുടെയും ചിത്രം സഹിതമാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. ഖത്തർ ലോകകപ്പ് ആവേശം ഫൈനൽ പോരാട്ടത്തിൽ എത്തി നിൽക്കെ ലോകമെങ്ങും ആകാംക്ഷയിലാണ്. ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിൽ ബ്രസീൽ പുറത്തായെങ്കിലും അര്‍ജന്റീന ഫൈനലിൽ എത്തിയത് കളിയുടെ ആവേശം നിലനിർത്തിയിട്ടുണ്ട്. ബ്രസീൽ പുറത്തായത് മലയാളികളുടെ ലോക കപ്പ് ത്രിൽ അല്പം മന്ദഗതിയിൽ ആക്കിയിട്ടുണ്ടെങ്കിലും കളിയോടുള്ള താത്പര്യത്തിന്റെ ഗ്രാഫ് താഴേക്ക് പോയിട്ടില്ല. അതിനിടെ ലോകകപ്പ് ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ഇടം കണ്ടെത്തിയ കേരളത്തിലെ ആരാധകര്‍ക്ക് നന്ദിയുമായി ബ്രസീല്‍ സൂപ്പർ താരം നെയ്മർ രംഗത്തെത്തി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നെയ്മറിന്റെ പ്രതികരണം. നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിലെ എല്ലാ കലകളിൽ നിന്നും വരുന്നത് സ്നേഹമാണ്. നന്ദി കേരള, ഇന്ത്യ… എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. കിരിട മോഹവുമായി ഖത്തറിലെത്തിയ ബ്രസീലിന്റെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചിരുന്നു. ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക ക്രൊയേഷ്യയാണ് ബ്രസീലിനെ തകര്‍ത്തത്.
അതേസമയം ക്വാര്‍ട്ടറില്‍ പുറത്തായതോടെ നെയ്മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. താരം ഇനിയൊരു ലോകകപ്പിലുണ്ടായേക്കില്ലെന്നാണ് സൂചന.