കാല്പന്തുകളി ലോകത്തിന് ഒരു മിശിഹായെ മാത്രമേ അറിയൂ അത് സാക്ഷാൽ ലിയോണൽ ആന്ദ്രെസ് മെസ്സി എന്ന കുറിയ മനുഷ്യനാണ്, ഈ നൂറ്റാണ്ടിന്റെ ഇതിഹാസ താരത്തിന്റെ 1000 മത്സരങ്ങൾ തികഞ്ഞ വേദിയായിരുന്നു ഓസ്ട്രേലിയ – അര്‍ജന്റീന പ്രീ ക്വാർട്ടർ മത്സരം. രണ്ടു പതിറ്റാണ്ടു കാലമായി ഫുട്ബോളിന്റെ മാന്ത്രിക ലോകത്തു ചാഞ്ഞും ചരിഞ്ഞും ഉയർന്നും പറന്നും വിരാചിക്കുന്ന ലിയോണൽ മെസ്സി എന്ന അര്‍ജന്റീനിയൻ മുന്നേറ്റ നിര താരത്തിന്റെ 1000 മത്സരങ്ങൾ തികഞ്ഞ വേദിയായിരുന്നു ഓസ്ട്രേലിയ – അര്‍ജന്റീന പ്രീ ക്വാർട്ടർ മത്സരം, റൊസാരിയോയിലെ തെരുവുകളിൽ നിന്നും അദ്ദേഹം പടർന്നു പന്തലിച്ച വഴികളെല്ലാം പൂത്തുലഞ്ഞു. അര്‍ജന്റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ബാഴ്സലോണയക്കായി 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം 53 മത്സരങ്ങളാണ് ലിയോ പൂർത്തിയാക്കിയത്.തന്റെ 1000 മതെ മത്സരത്തെ സുന്ദരമായ ഗോളിലൂടെയാണ് ലിയോ വരവേറ്റത്,ഗോൾ അടിച്ചും അടിപ്പിച്ചും കളം വാണ ലിയോ ഒരു പിടി റെക്കോർഡുകളും കൂടെ ചേർത്തു,ഇതിഹാസ താരം മറഡോണയുടെ 8 ലോകകപ്പ് ഗോളുകൾ, ഇനി 10 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്റേ മാത്രം മുന്നിൽ ഉള്ളത്.