Home Sports ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ്: ജയം തൂത്തുവാരി ഇന്ത്യ

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ്: ജയം തൂത്തുവാരി ഇന്ത്യ

36
0

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം. ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 223 പ്രസിഡൻറ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്‌സിൽ ഓസീസിനെ 91ന് പുറത്താക്കി.
സ്പിന്നർമാരുടെ കരുത്തിലായിരുന്നു ഇന്ത്യ കിവികളെ തുരത്തിയത് . ഇന്ത്യയ്ക്കായി ആർ. അശ്വിൻ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 51 പന്തിൽ 25 പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.രണ്ടാം ഇന്നിങ്സിൽ ഓസീസ് സ്കോർ ഏഴിൽ നിൽക്കെ ഉസ്മാൻ ഖവാജയെ ​​പുറത്താക്കി ആർ. അശ്വിൻ വിക്കറ്റു വേട്ടയ്ക്കുമിട്ടു.പിന്നാലെ ലബുഷെയ്ൻ ജഡേജയ്ക്കും ഡേവിഡ് വാർണർ അശ്വിനും തുടക്കമിട്ടു ക്രീസിൽ നിന്നു മടങ്ങി .ഇന്ത്യ സ്പിൻ ആക്രമണത്തെ കുറച്ചെങ്കിലും ചെറുത്തുനിന്നത് സ്റ്റീവ് സ്മിത്ത് മാത്രമാണു. മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി എന്നിവരെയും പുറത്താക്കി അശ്വിൻ അഞ്ച് വിക്കറ്റ് തികച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന് ക്യാച്ച് നൽകി മടങ്ങി
ടോഡ് മർഫിയെ അക്സർ പട്ടേൽ പുറത്താക്കി. നേഥൻ ലയണിന്റെയും സ്കോട്ട് ബോളിന്റെയും വിക്കറ്റുകൾ പേസർ മുഹമ്മദ് ഷമിക്കാണ്.
ഈ വിജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

Previous articleവിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ഇകഴ്ത്തി കാട്ടാൻ ശ്രമം: മുഖ്യമന്ത്രി
Next article‘വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം’; സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ