Home Sports ഒളിംപിക് അസോസിയേഷനെ നയിക്കാന്‍ പി ടി ഉഷ

ഒളിംപിക് അസോസിയേഷനെ നയിക്കാന്‍ പി ടി ഉഷ

45
0

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി ടി ഉഷയ്ക്ക് എതിരാളികളില്ല. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു.മറ്റ് നോമിനേഷനുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 10ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.സജീവ കായികതാരമായ ആദ്യ അധ്യക്ഷ, വനിത അധ്യക്ഷ, മലയാളി അധ്യക്ഷ തുടങ്ങിയ സവിശേഷതകളോടെയാണ് പി ടി ഉഷ പദവിയിലെത്തുന്നത്. ഇന്നലെ രാത്രിയാണ് ഉഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇക്കാര്യം ഉഷ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞിരുന്നു

Previous articleഖത്തർ ലോകകപ്പ്: ഘാന – സൗത്ത് കൊറിയ പോരാട്ടം നാളെ
Next articleഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു