ഐ-ലീഗ് ഫുട്ബോളിൽ ഇന്ന് മൂന്നാം സ്ഥാനക്കാരായ ഗോകുലം കേരള എഫ്‌സി രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് എഫ്‌സിയെ നേരിടും.കോഴിക്കോട് ഐഎംഎസ് കോർപ്പറേഷനിൽ വൈകുന്നേരം 4.30ന് നടക്കുന്ന മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. എവേ മത്സരത്തിൽ പോയിന്റ് നഷ്ടമായതിനെ തുടർന്നാണ് ഗോകുലം കേരള എഫ്‌സിയും പഞ്ചാബ് എഫ്‌സിയും ഏറ്റുമുട്ടുന്നത്. 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തും 15 മത്സരങ്ങളിൽ 31 പോയിന്റുമായി പഞ്ചാബ് എഫ്‌സി രണ്ടാം സ്ഥാനത്താണ്. ഇംഫാലിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ നെറോക്ക എഫ്‌സി 1-2ന് പരാജയപ്പെടുത്തിയപ്പോൾ തുടർച്ചയായ രണ്ട് മത്സരങ്ങൾ സമനിലയിൽ കുരുങ്ങി പഞ്ചാബ് എഫ്‌സി കോഴിക്കോട്ടെത്തുന്നു.