Home Sports ഐ ലീഗ്:ഗോകുലം കേരള എഫ്സിയ്ക്ക് വിജയത്തുടക്കം.

ഐ ലീഗ്:ഗോകുലം കേരള എഫ്സിയ്ക്ക് വിജയത്തുടക്കം.

74
0
ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ്സിയ്ക്ക് വിജയത്തുടക്കം. മഞ്ചേരി പയ്യനാട് സമ്മാനത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിനെ ഒരു ഗോളിനാണ് ഗോകുലം തോൽപ്പിച്ചത്. ഇരു ടീമുകളുടെയും മികച്ച മുന്നേറ്റം കണ്ടെങ്കിലും ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ആതിഥേയർ കൂടുതൽ ഉണർന്നു കളിച്ചതോടെ ലക്ഷ്യം കണ്ടു. തുടർച്ചയായ ആക്രമണത്തിനൊടുവിൽ കാമറൂൺ താരം അഗസ്റ്റൻ ജൂനിയർ ഗോകുലം കേരള എഫ്സിക്ക് വേണ്ടി സ്കോർ ചെയ്തു.
55 മിനിറ്റുകൾക്കുള്ളിൽ ഗതി നിർണ്ണയിച്ച മനോഹര ഗോൾ പിറന്നത്. ഗോൾ മടക്കാനുള്ള മുഹമ്മദൻ സ്പോർട്ടിംഗിന്റെ നിരന്തരശ്രമങ്ങൾ പക്ഷേ ഫലം കണ്ടില്ല . ഗോകുലത്തിന്റെ
പ്രതിരോധ നിരയും ഗോൾകീപ്പറും മികച്ച പ്രകടനം കാഴ്ചവച്ചതോടെ മത്സരം 1 – O ന് അവസാനിച്ചു . തുടർച്ചയായി രണ്ട് കിരീടം നേടിയ ഗോകുലം, ഹാട്രിക് കിരീടമാണ്.18 ന് നടക്കുന്ന എവെ മത്സരത്തിൽ ഐസ്വാർ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.
Previous articleസ്വ​ദേ​ശ് ദ​ർ​ശ​ൻ: പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​നു​മാ​യി റെ​യി​ൽ​വേ
Next articleസംസ്ഥാന സ്കൂൾ ശാസ്ത്രമേള സമാപിച്ചു: പാലക്കാട് ഓവറോൾ ചാമ്പ്യൻമാർ