കൊച്ചിയിൽ നടന്ന ISL ഫുട്ബോൾ മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ് സി ഗോവയെ പരാജയപ്പെടുത്തി. ഇതോടെ പോയിന്റ് നിലയിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തായി. വാശിയേറിയ പോരാട്ടമായിരുന്നു കൊച്ചി ജവാഹർലാൽ നെഹ്റു തെളിയിച്ചത്. എഫ് സി ഗോവയെ തകർത്തെറിഞ്ജ് ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടം. 42 ആം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഗോളോട് ബ്ലാസ്റ്റേഴ്സ് പടയോട്ടം ആരംഭിച്ചു. രണ്ടാം ഗോൾ പിറക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഗോവയുടെ അൻവർ അലിയുടെ പെനാൽറ്റി 45 മിനിറ്റിൽ ഡിമിത്രിയോസ് ഡയമെന്റകോസ് ഗോൾ ആക്കി. രാഹുൽ കെ.പി.യുടെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണ്ണായകമായത് . പിന്നാലെ 51-ാം മിനിറ്റിൽ ഇവാൻ കലിയുഷ്നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി .