ഐപിഎൽ 2023 സീസണിന് മാർച്ച് 31ന് അഹമ്മദാബാദിൽ തുടക്കമാകും. ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനാറാം സീസണിന് തുടക്കമാവുക. ടൈറ്റൻസിനെ ഹാർദിക് പാണ്ഡ്യയും സിഎസ്‌കെയെ എം എസ് ധോണിയുമാണ് നയിക്കുക. അഹമ്മദാബാദിന് പുറമെ, ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ഡൽഹി, കൊൽക്കത്ത, ജയ്‌പൂർ, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവ ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവും. മെയ് 28ന് ഐപിഎൽ കലാശപ്പോരും നടക്കും