2023 സീസണിലേക്കുള്ള ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് കളിക്കാരുടെ ലേലം ഡിസംബര്‍ 23ന് നടക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഇതാദ്യമായാണ് ഐപിഎല്‍ ലേലം കൊച്ചിയില്‍ നടക്കുന്നത്.ഒരുദിവസത്തെ ലേലമായിരിക്കും നടക്കുക. കഴിഞ്ഞ വര്‍ഷം മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി ലേലമായിരിക്കും. നേരത്തെ ഇസ്തംബുളില്‍ വച്ചായിരിക്കും ലേലമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. താരങ്ങളുടെ പട്ടിക ടീമുകള്‍ക്ക് നവംബര്‍ 15 വരെ അറിയിക്കാം. ലേലത്തില്‍ ഓരോ ടീമിനു ചെലവഴിക്കാവുന്ന പരമാവധി തുക 95 കോടിയായി ഉയര്‍ത്തി.