ഐഎസ്‌എല്ലിൽ പ്ലേ ഓഫ് ഉറപ്പാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. അതേസമയം രണ്ട് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ എടി കെയ്ക്ക് ജയമോ സമനിലയോ അനിവാര്യമാണ്. കഴിഞ്ഞദിവസം എഫ്‌സി ഗോവയെ ചെന്നൈയിൻ 2–-1ന് തോൽപ്പിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. ടീമിന്‍റെ നട്ടെല്ലായ ലൂണയുടെ സസ്പെന്‍ഷനാണ് ബ്ലാസ്റ്റേഴ്സിന്‍റെ വെല്ലുവിളി. എന്നാല്‍ ലൂണയുടെ അസാന്നിധ്യം ടീമിനെ ബാധിക്കാത്ത വിധം മുന്നേറ്റനിരയും പ്ലാനിങ്ങോടെയാണ് ടീം ഇറങ്ങുകയെന്ന് കോച്ച് ഇവാന്‍ വക്കൊമനോവിച്ച് അറിയിച്ചു. പ്രതിരോധതാരം ലെസ്കോവിച്ച് പരുക്കില്‍ നിന്ന് മുക്തനായതും ബ്ലാസ്റ്റേഴ്സിന് അനുകൂലഘടകമാണ്