Home Sports ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ എഫ് സി ത്രില്ലർ പോരാട്ടം നാളെ 

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ എഫ് സി ത്രില്ലർ പോരാട്ടം നാളെ 

53
0

ഐഎസ്എല്ലിൽ പ കേരള ബ്ലാസ്റ്റേഴ്സ് നാളെ  ഈസ്റ്റ് ബംഗാള്‍ എഫ്‍സിയെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊച്ചിയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 15 കളിയിൽ 28 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്സ്. പന്ത്രണ്ട് പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം(2-0) കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ നിര്‍ണായകമായെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരായ മത്സരം കഴിഞ്ഞാല്‍ തുടര്‍ന്ന് ചെന്നൈയിന്‍ എഫ്സി, ബെംഗളൂരു എഫ്സി, എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്സി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്. ചെന്നൈയിനെയും ഹൈദരാബാദിനെയും കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക എന്ന ആനുകൂല്യം ടീമിനുണ്ട്. നിലവില്‍ മുംബൈ സിറ്റി എഫ്‌സിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.

Previous articleസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Next articleപിഎഫ്‌ഐ ഹര്‍ത്താല്‍: 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ഉത്തരവ്