മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായ് ബംഗുളൂരുവിലേക്ക് മാറ്റും. അണുബാധയെ തുടർന്നാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മൻചാണ്ടിക്ക് ലഭിച്ച ചികിത്സയിൽ കുടുംബാംഗങ്ങൾക്ക് പൂർണ്ണ സംതൃപ്തിയുണ്ടെന്ന് അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ന്യൂമോണിയയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്.
ഉമ്മൻചാണ്ടിക്ക് ലഭിച്ച ചികിത്സയിൽ കുടുംബാംഗങ്ങൾക്ക് പൂർണ്ണ സംതൃപ്തിയുണ്ടെന്ന് അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം കെ മുരളീധരൻ എം പി പറഞ്ഞു. എഐസിസി ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് ഉമ്മൻചാണ്ടിയെ മാറ്റുക. രണ്ട് ഡോക്ടർമാരടങ്ങുന്ന നാലംഗ സംഘവും , കുടുംബാംഗങ്ങളും ബെന്നി ബഹനാൻ എം പിയും അദ്ദേഹത്തെ അനുഗമിക്കും.